തിരുവനന്തപുരം :സംസ്ഥാനത്ത് വീണ്ടും പ്രളയഭീഷണി ഉയരുന്നതിനിടെ ജലനിരപ്പിന്റെ അപകടകരമായ വര്‍ദ്ധനയെ തുടര്‍ന്ന് പത്ത് ഡാമുകളില്‍ റെഡ് അലര്‍ട്ടും മൂന്ന് ഡാമുകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. ജലസേചന വകുപ്പ് അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.പത്തനംതിട്ട ജില്ലയിലെ അച്ചന്‍കോവില്‍ നദിയില്‍ ജലനിരപ്പ് വര്‍ധിച്ചതിനെ തുടര്‍ന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നിലവിലെ സാഹചര്യത്തില്‍ നദികളില്‍ ഇറങ്ങാനോ മുറിച്ചുകടക്കാനോ പാടില്ലെന്നും തീരപ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും വകുപ്പ് മുന്നറിയിപ്പ് നല്കി.
ഇറിഗേഷന്‍ വകുപ്പിന്റെ കീഴിലുള്ള അഞ്ച് ഡാമുകളിലും തിരുവനന്തപുരം ജില്ലയിലെ നെയ്യാര്‍ ഡാമിലും പാലക്കാട് ജില്ലയിലെ നാല് ഡാമുകളിലുമാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഡാമുകള്ക്കടുത്തായി താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും ആവശ്യമെങ്കില്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാന്‍ തയ്യാറാകണമെന്നും ജലസേചന വകുപ്പ് ആവശ്യപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജലനിരപ്പ് ക്രമാനുഗതമായി ഉയരുന്നതായി അധികൃതര്‍ അറിയിച്ചു. തുടര്‍ന്നുള്ള മഴയും ഒഴുക്കും സാഹചര്യത്തെ കൂടുതല്‍ ഗുരുതരമാക്കാനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.


