തെറ്റായ പ്രചാരണം പി.ഐ.ബി വെളിപ്പെടുത്തി:ദുബായ് എയര്‍ഷോയില്‍ പങ്കെടുക്കുന്ന തേജസ് വിമാനത്തിൽ എണ്ണച്ചോർച്ചയില്ല;ഘനീഭവിച്ച ജലമാണെന്ന് കേന്ദ്ര സർക്കാർ

ദുബായ് :ദുബായ് എയർ ഷോയിൽ പങ്കെടുക്കുന്ന ഇന്ത്യയുടെ തേജസ് എംകെ-1 യുദ്ധവിമാനത്തിൽ നിന്ന് എണ്ണ ചോരുകയായിരുന്നെന്ന പ്രചാരണങ്ങൾ വ്യാജമാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. പ്രചരിച്ച ദൃശ്യങ്ങളിലെ ദ്രാവകം എണ്ണയല്ലെന്നും, തേജസ് വിമാനത്തിന്റെ എയർ കണ്ടീഷനിങ്, ഓക്സിജൻ ഉൽപാദന സംവിധാനങ്ങളിൽ നിന്നുള്ള ഘനീഭവിച്ച ജലം പുറത്തേക്ക് കളയുന്ന സ്വാഭാവിക പ്രക്രിയ മാത്രമാണെന്നും പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പി.ഐ.ബി) വ്യക്തമാക്കി.ദുബായ് പോലുള്ള ഉയർന്ന ആർദ്രതയുള്ള പ്രദേശങ്ങളിൽ പ്രവർത്തിക്കുമ്പോൾ ഘനീഭവിച്ച ജലം പുറത്തേക്ക് ഒഴുക്കുന്നത് സാധാരണമായ നടപടിയാണെന്നും, അത് തെറ്റായി വ്യാഖ്യാനിച്ചാവശ്യമായ വിദ്വേഷ പ്രചാരണങ്ങൾ ചില അക്കൗണ്ടുകൾ നടത്തിയതായും പി.ഐ.ബി ആരോപിച്ചു.

Advertisements

തേജസ് യുദ്ധവിമാനത്തിന്റെ സാങ്കേതികതയേയും ലോകമംഗീകരിച്ച ശേഷികളെയും സംശയപ്പെടുത്താനുള്ള ശ്രമമാണ് ഇതിലൂടെ നടന്നതെന്ന് സർക്കാർ വ്യക്തമാക്കി.

Hot Topics

Related Articles