പാരഡി ഗാനത്തിനെതിരെ കേസെടുത്തത് രാഷ്ട്രീയ പക:പാരഡി ഗാനക്കേസ് മുഖ്യമന്ത്രിയുടെ കറുത്ത അധ്യായം; ഗാനത്തിന്റെ അണിയറക്കാരെ സംരക്ഷിക്കുമെന്ന് വി ഡി സതീശൻ

തിരുവനന്തപുരം:സ്വർണക്കൊള്ളയെ ആധാരമാക്കിയ പാരഡി ഗാനത്തിനെതിരെ പൊലീസ് കേസെടുത്ത നടപടി കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയുടെ കറുത്ത അധ്യായമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഗാനത്തിന്റെ അണിയറക്കാരെ എല്ലാ വിധത്തിലും സംരക്ഷിക്കുമെന്നും നിയമപരമായും രാഷ്ട്രീയമായും പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു.അയ്യപ്പനെയും മാളികപ്പുറത്തെയും പരിഹസിച്ചെന്ന ആരോപണമുള്ള സ്വരാജിനെതിരേ കേസെടുക്കാതിരിക്കെ, പാരഡി ഗാനത്തിന്റെ പേരിൽ നടപടി സ്വീകരിക്കുന്നത് ഇരട്ടത്താപ്പാണെന്നും വി.ഡി. സതീശൻ കുറ്റപ്പെടുത്തി.

Advertisements

പാരഡി ഗാനത്തിനെതിരായ കേസെടുത്തത് കൊണ്ട് ഭയപ്പെടില്ലെന്ന് കോൺഗ്രസ് എം.പി. രാജ്മോഹൻ ഉണ്ണിത്താനും പ്രതികരിച്ചു.“ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കാൻ നോക്കണ്ട. അറസ്റ്റാണ് തീരുമാനം എങ്കിൽ ജയിലുകൾ പോരാതെ വരും. നിയമസഭാ തിരഞ്ഞെടുപ്പുവരെയും പാരഡി പാടിക്കൊണ്ടിരിക്കും. സമൂഹമാധ്യമങ്ങളിൽ നിന്ന് പാരഡി നീക്കില്ല,” എന്നും അദ്ദേഹം പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രതിഷേധത്തിന്റെ ഭാഗമായി ‘പോറ്റിയേ കേറ്റിയേ’ എന്ന പാരഡി ഗാനം ഐ.എഫ്.എഫ്.കെ വേദിയിൽ ആലപിച്ച ചാണ്ടി ഉമ്മൻ, കേന്ദ്ര സർക്കാർ സിനിമകൾ വിലക്കുമ്പോൾ സംസ്‌ഥാന സർക്കാർ പാട്ട് വിലക്കുകയാണെന്ന് വിമർശിച്ചു.“ഇഷ്ടമില്ലാത്തത് വിലക്കുന്നതിൽ ഇരുവരും മുണ്ടും ജാക്കറ്റും പോലെയാണ്,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Hot Topics

Related Articles