കുഞ്ചാക്കോ ബോബന്റെ ജന്മദിനാഘോഷം മാഞ്ഞൂർ മരിയൻ സൈന്യം ചാരിറ്റബിൾ ട്രസ്റ്റിൽ പ്രിയ്യപ്പെട്ടവർക്ക് ഒപ്പം ആഘോഷമാക്കി കുഞ്ചാക്കോ ബോബൻ ലവേഴ്സ് ആൻഡ് ഫ്രണ്ട്സ് കോട്ടയം ജില്ലാ കമ്മിറ്റി

കോട്ടയം : മലയാള സിനിമ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കുഞ്ചാക്കോ ബോബൻ. നവംബർ രണ്ടിനാണ് ചാക്കോച്ചന്റെ ജന്മദിനം.ചാക്കോച്ചന്റെ ജന്മദിനത്തോട് അനുബന്ധിച്ച് എല്ലാവർഷവും ആരാധകർ സന്നദ്ധ പ്രവർത്തനം നടത്താറുണ്ട് എല്ലാ ജില്ലകളിലും. ഈ വർഷവും ആ പതിവ് തെറ്റിച്ചില്ല.കുഞ്ചാക്കോ ബോബൻ ലവേഴ്സ് ആൻഡ് ഫ്രണ്ട്സ് കോട്ടയം ജില്ലാ കമ്മിറ്റി മാഞ്ഞൂർ മരിയൻ സൈന്യം ചാരിറ്റബിൾ ട്രസ്റ്റിലെ അന്തേവാസികൾക്കൊപ്പമാണ് പ്രിയതാരത്തിന്റെ ജന്മദിനം ആഘോഷിച്ചത്.

Advertisements

സംവിധായകനും കുഞ്ചാക്കോ ബോബൻ ഫാൻസ്‌ കോട്ടയം ജില്ലാ പ്രസിഡന്റുമായ റിയാസ് മുഹമ്മദ്,കുഞ്ചാക്കോ ബോബൻ ലവേഴ്സ് ആൻഡ് ഫ്രണ്ട്സ് സംസ്ഥാന കമ്മിറ്റി പിആർഒ സബിൻ ഫിലിപ്പ് എബ്രഹാം, സഹസംവിധായകനും ഫാൻസ്‌ മെമ്പറുമായ സജിൻ തുടങ്ങിയവർ നേതൃത്വം കൊടുത്തു. ആരോരുമില്ലാത്തവർക്ക് ഒപ്പം പാട്ട് പാടിയും കഥകൾ പറഞ്ഞും കേക്ക് മുറിച്ചുമാണ് ജന്മദിനം ആഘോഷമാക്കിയത്. അവർക്കുള്ള ഉച്ചഭക്ഷണം ഒരുക്കിയതും ഫാൻസ്‌ പ്രവർത്തകർ ചേർന്നാണ്.

Hot Topics

Related Articles