മാലിന്യ ശേഖരണവുമായി ബന്ധപ്പെട്ട് തർക്കം; ആറ്റിങ്ങലിൽ രണ്ട് ഹരിതകർമ്മ സേനാംഗങ്ങളെ മര്‍ദിച്ച വയോധികന്‍ അറസ്റ്റില്‍

ആറ്റിങ്ങൽ: മാലിന്യചാക്ക് കത്തികൊണ്ട് കീറിയതിനെ ചൊല്ലി ചോദ്യം ചെയ്ത ഹരിതകർമ്മ സേനാംഗങ്ങളെ മര്‍ദിച്ച 65 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ചിറയിൻകീഴ് സ്വദേശി രാജുവിനെയാണ് പൊലീസ് പിടികൂടിയത്.ആറ്റിങ്ങൽ – കാട്ടുംപുറം റോഡിൽ വെച്ചാണ് രമയും ലതയുമെന്ന ഹരിതകർമ്മ സേനാംഗങ്ങൾ ആക്രമിക്കപ്പെട്ടത്. ഇവർ ശേഖരിച്ച പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ പാലസ് റോഡിനടുത്ത് ചാക്കിൽ കെട്ടി സൂക്ഷിച്ചിരിക്കുകയായിരുന്നു.ചാക്കുകൾ തിരികെ എടുക്കാനെത്തിയപ്പോൾ, രാജു അവ കത്തികൊണ്ട് കീറി സാധനങ്ങൾ എടുത്തുമാറ്റാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതായി പൊലീസ് അറിയിച്ചു.

Advertisements

ഇതിനെ ചോദ്യം ചെയ്തപ്പോഴാണ് ഇരുവരെയും രാജു മർദിച്ചത്.സംഭവത്തെ തുടർന്ന് നഗരസഭാ ആരോഗ്യവിഭാഗം ആറ്റിങ്ങൽ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകി. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രാജുവാണ് അക്രമം നടത്തിയതെന്ന് സ്ഥിരീകരിച്ചത്. തുടർന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

Hot Topics

Related Articles