പത്തനംതിട്ട : ശബരിമലസന്നിധാനത്തെ ദ്വാരപാലക ശിൽപങ്ങൾ പൊതിഞ്ഞ സ്വർണ്ണം കവർന്ന് ചെമ്പ് പാളികൾ മാത്രമാക്കിയ സംഭവത്തിനെതിരെ വിശ്വഹിന്ദുപരിഷത്തിൻ്റെ നേതൃത്വത്തിൽ ആറന്മുള തിരുവാഭരണ കമ്മീഷണർ ഓഫീസിലേക്ക് നാമജപപ്രതിഷേധ മാർച്ച് നടന്നു. തുടർന്നു നടന്ന യോഗത്തിന് പള്ളിയോട സേവാ സംഘം പ്രസിഡൻ്റ് കെ വി സാംബദേവൻ ദീപം തെളിയിച്ചു. വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ അനിൽ വിളയിൽ സ്വാഗതം ആശംസിച്ചു വിഎച്ച്പി സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് വി ആർ രാജശേഖരൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. വി എച്ച് പി സംസ്ഥാന സത്സംഗ പ്രമുഖ് കെ എസ് ഓമനക്കുട്ടൻ,കോട്ടയം വിഭാഗ് സെക്രട്ടറി കെ മുരളിധരൻ, വിഎച്ച്പി നേതാക്കളായ എംകെ അരവിന്ദൻ, പിഎൻ വിജയൻ,ജയകൃഷ്ണൻ എന്നിവർ നാമജപ യാത്രക്കും യോഗത്തിനും നേതൃത്വം നൽകി
Advertisements


