കുപ്രസിദ്ധ മോഷ്ടാവും കൊലക്കേസുകളിലെ പ്രതിയുമായി ബാലമുരുകൻ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട സംഭവം; മൂന്ന് തമിഴ്‌നാട് പൊലീസുകാർക്ക് സസ്പെൻഷൻ

തൃശ്ശൂർ:വിയ്യൂരിൽ കുപ്രസിദ്ധ മോഷ്ടാവും കൊലക്കേസുകളിലെ പ്രതിയുമായ ബാലമുരുകൻ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട സംഭവത്തിൽ തമിഴ്‌നാട് പൊലീസിലെ മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. വിരുദ്‌നഗർ ജില്ലയിലെ ബന്ദൽക്കുടി എസ്.ഐ നാഗരാജൻ ഉൾപ്പെടെയുള്ള മൂന്ന് ഉദ്യോഗസ്ഥരെയാണ് സസ്പെൻഡ് ചെയ്തത്. സംഭവത്തെ തുടർന്ന് ബാലമുരുകനെ കണ്ടെത്താനുള്ള അന്വേഷണം തമിഴ്‌നാട് ക്യൂ ബ്രാഞ്ച് ഏറ്റെടുത്തു.വിയ്യൂരിൽ നിന്ന് സ്‌കൂട്ടർ തട്ടിയെടുത്താണ് ബാലമുരുകൻ രക്ഷപ്പെട്ടത്.

Advertisements

മോഷണം, കൊലപാതകം ഉൾപ്പെടെ 53 കേസുകളിൽ പ്രതിയായ ബാലമുരുകനെ തമിഴ്‌നാട് പൊലീസ് വിചാരണക്കായി എത്തിച്ചതായിരുന്നു. തിങ്കളാഴ്ച രാത്രി 9.40നാണ് കസ്റ്റഡിയിൽ നിന്ന് ബാലമുരുകൻ രക്ഷപ്പെട്ടത്. അന്ന് രാത്രി മുഴുവൻ പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല.ഇന്നലെ പകലും രാത്രിയും നടത്തിയ തിരച്ചിലിനിടയിലാണ് ഇന്നു പുലർച്ചെ മൂന്നു മണിയോടെ വിയ്യൂരിൽ നിന്ന് ഒരു സ്‌കൂട്ടർ മോഷണം പോയത്. കരാറുകാരനായ സുരേന്ദ്രന്റെ വീട്ടുമുറ്റത്തു നിന്ന് താക്കോൽ സഹിതം നിർത്തിയിട്ടിരുന്ന സ്‌കൂട്ടറാണ് കാണാതായത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്‌കൂട്ടറിലുണ്ടായിരുന്ന ഹെൽമറ്റും ഏകദേശം എഴുപത് കിലോമീറ്റർ ഓടിക്കാവുന്ന പെട്രോളുമാണ് പൊലീസ് ശ്രദ്ധയിൽപ്പെടുത്തിയിരിക്കുന്നത്.പൊലീസിന്റെ പ്രാഥമിക നിഗമനപ്രകാരം, സ്‌കൂട്ടർ തട്ടിയെടുത്തത് ബാലമുരുകൻതന്നെയായിരിക്കും. അതായത്, കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട ശേഷം മുപ്പത് മണിക്കൂറോളം വിയ്യൂരിൽ തന്നെ ഒളിച്ചിരിക്കാനുള്ള സാധ്യതയും പൊലീസ് വിലയിരുത്തുന്നു.ഇതാദ്യമായല്ല ബാലമുരുകൻ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടുന്നത്. കഴിഞ്ഞ മേയിലും വിയ്യൂരിൽ നിന്നാണ് തമിഴ്‌നാട് പൊലീസിനെ വെട്ടിച്ച് കടന്നത്. അന്നും സമാനമായി ഒരു ബൈക്ക് തട്ടിയെടുത്തായിരുന്നു രക്ഷപെടൽ. കേരള പൊലീസ്, തമിഴ്‌നാട് പൊലീസ് എന്നിവരുടെ കസ്റ്റഡിയിൽ നിന്ന് പലതവണ ബാലമുരുകൻ രക്ഷപ്പെട്ടിട്ടുണ്ട്. ഇടുക്കിയിൽ നിന്നുള്ള പൊലീസ് സംഘത്തെയും മുമ്പ് വെട്ടിച്ചെന്നത് പൊലീസ് രേഖകളിലുണ്ട്.കവർച്ചയും കൊലപാതകവും ഉൾപ്പെടെ അൻപത്തിമൂന്ന് കേസുകളിൽ പ്രതിയായ ബാലമുരുകൻ തമിഴ്‌നാട് തെങ്കാശി സ്വദേശിയാണ്.

Hot Topics

Related Articles