രാഷ്ട്രപതിയുടെ സന്ദർശന ദിവസം ബൈക്കിൽ പാഞ്ഞ യുവാക്കൾക്കെതിരെ കേസ് എടുത്ത് പോലീസ്

പാലാ: രാഷ്ട്രപതിയുടെ സന്ദർശന ദിവസത്തിൽ സുരക്ഷയുടെ ഭാഗമായി ഗതാഗതം നിരോധിച്ച റോഡിലൂടെ ബൈക്കിൽ പാഞ്ഞ മൂന്നു യുവാക്കളുടെ പേരിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. വ്യാഴാഴ്ച ഉച്ചയ്ക്കുശേഷമാണ് സംഭവം .അതിരമ്പുഴ ഇടത്തൊട്ടി സ്വദേശി ജിഷ്ണു രതീഷ് (21), കിടങ്ങൂർ സൗത്ത് കരുമക്കിൽ സതീഷ് (26), കോതനല്ലൂർ അമ്പാടിക്കുളം സന്തോഷ് (40) എന്നിവർക്കെതിരെയാണ് പോലീസ് നടപടി സ്വീകരിച്ചത്. ഇവരെ പിന്നീട് പോലീസ് കസ്റ്റഡിയിൽ എടുത്തു.പാലാ സെന്റ് തോമസ് കോളേജിലെ പരിപാടിയിൽ പങ്കെടുക്കാനായി രാഷ്ട്രപതിയുടെ ഹെലികോപ്ടർ മൈതാനത്ത് ഇറങ്ങുന്നതിനുമുമ്പായി ഏറ്റുമാനൂർ–പൂഞ്ഞാർ സംസ്ഥാന പാതയിലെ അരുണാപുരം ഭാഗത്ത് ഗതാഗതം പൂർണ്ണമായി നിരോധിച്ചിരുന്നു.

Advertisements

ഈ സമയത്താണ് യുവാക്കൾ ബൈക്കിൽ അമിതവേഗത്തിൽ പാഞ്ഞെത്തിയത്.ഇവരെ തടയാൻ ശ്രമിച്ച പൊലീസുകാർക്കിടയിലൂടെ ബൈക്ക് കടന്നുപോയതായി റിപ്പോർട്ടുണ്ട്. രണ്ട് പോലീസുകാർ മുന്നിൽ ചാടി തടയാൻ ശ്രമിച്ചെങ്കിലും, ബൈക്ക് മുത്തോലി ഭാഗത്തേക്ക് അമിതവേഗത്തിൽ മുന്നേറി.രാഷ്ട്രപതി കോളേജിൽ ഉണ്ടായിരുന്ന സമയത്താണ് ബൈക്ക് മൈതാനത്തിന്റെ പ്രവേശന കവാടത്തിന് സമീപം കൂടി കടന്നുപോയത്. എന്നാൽ സംഭവത്തിൽ സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്ന് പാലാ ഡിവൈഎസ്.പി കെ. സദൻ വ്യക്തമാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മുൻകരുതലെന്ന നിലയിലാണ് മൈതാനത്തിന് സമീപമുള്ള റോഡിൽ ഗതാഗതം നിരോധിച്ചതെന്നും അദ്ദേഹം പറഞ്ഞു.വി.ഐ.പി. സുരക്ഷയോടനുബന്ധിച്ച കേസുകൾ പ്രതികൾക്കെതിരെ എടുക്കില്ലെന്ന സൂചനയും പോലീസ് നൽകി. വിഷയത്തിന്റെ ഗൗരവം യുവാക്കൾക്ക് മനസിലായിട്ടില്ലായിരിക്കും എന്നും ബൈക്കിൽ മൂന്നു പേരുണ്ടായിരുന്നതിനാൽ ഭയന്നാണ് അവർ നിർത്താതെ പോയതെന്നുമാണ് പോലീസ് വിലയിരുത്തൽ.

ബൈക്കിന് ഇൻഷുറൻസില്ലായിരുന്നതായി കണ്ടെത്തി. വാഹനത്തിന്റെ നമ്പർ പിന്തുടർന്നാണ് ഇവരെ പോലീസ് പിടികൂടിയത് എന്നും ഡിവൈഎസ്.പി വ്യക്തമാക്കി.

Hot Topics

Related Articles