മകരവിളക്ക് ദിനത്തിൽ കർശന നിയന്ത്രണം;35,000 പേർക്ക് മാത്രം പ്രവേശനമെന്ന് ഹൈക്കോടതി ഉത്തരവ്

പത്തനംതിട്ട:ശബരിമല മകരവിളക്ക് ദിനത്തിൽ പ്രവേശിപ്പിക്കാവുന്ന ഭക്തരുടെ എണ്ണത്തിൽ ഹൈക്കോടതി നിയന്ത്രണം ഏർപ്പെടുത്തി. മകരവിളക്ക് ദിനത്തിൽ ആകെ 35,000 പേർക്ക് മാത്രം ദർശനാനുമതി നൽകാനാണ് കോടതിയുടെ ഉത്തരവ്.ഇതിൽ 30,000 പേർക്ക് വെർച്വൽ ക്യൂ വഴിയും, 5,000 പേർക്ക് സ്പോട്ട് ബുക്കിങ് വഴിയും പ്രവേശനം അനുവദിക്കും. ജനുവരി 13-നാകട്ടെ, വെർച്വൽ ക്യൂ വഴി 35,000 പേർക്കും, സ്പോട്ട് ബുക്കിങ് വഴി 5,000 പേർക്കും മാത്രമാണ് പ്രവേശനം നൽകുക.മകരവിളക്ക് ദിനത്തിൽ രാവിലെ 10 മണിക്ക് ശേഷം നിലയ്ക്കലിൽ നിന്നും പമ്പയിലേക്ക് ആരെയും കടത്തിവിടരുതെന്നും കോടതി നിർദേശിച്ചു.

Advertisements

കൂടാതെ 11 മണിക്ക് ശേഷം പമ്പയിൽ നിന്നും സന്നിധാനത്തേക്ക് ഭക്തരെ പ്രവേശിപ്പിക്കരുതെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കി.ഭക്തരുടെ സുരക്ഷയും തിരക്ക് നിയന്ത്രണവും കണക്കിലെടുത്താണ് ഹൈക്കോടതിയുടെ നിർണായക ഇടപെടൽ.

Hot Topics

Related Articles