ഭൂട്ടാൻ വാഹനക്കടത്ത് കേസ്: ആദായ നികുതി രേഖകൾ ഹാജരാക്കാൻ ഇ.ഡി. നിർദേശം; നടന്മാരുടെ വീടുകളിലടക്കം പരിശോധന

കൊച്ചി :ഭൂട്ടാനിൽ നിന്ന് അനധികൃതമായി വാഹനങ്ങൾ ഇറക്കുമതി ചെയ്ത് വ്യാജ രേഖകളുടെ അടിസ്ഥാനത്തിൽ വിൽപന നടത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി.) അന്വേഷണം ശക്തമാക്കി. പിടിച്ചെടുത്ത വാഹനങ്ങളുടെ ഉടമകൾ ആദായ നികുതി രേഖകൾ അടക്കമുള്ള സാമ്പത്തിക രേഖകൾ ഹാജരാക്കണമെന്ന് ഇ.ഡി. നിർദേശിച്ചു.‘ഓപ്പറേഷൻ നുമ്ഖോർ’ എന്ന പേരിൽ കസ്റ്റംസ് പ്രിവെന്റീവ് വിഭാഗം നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് ഇ.ഡി. കേസിൽ പ്രവേശിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി നടന്മാരായ പൃഥ്വിരാജ് സുകുമാരൻ, ദുൽഖർ സൽമാൻ, അമിത് ചക്കാലയ്ക്കൽ എന്നിവരുടെ വീടുകളുള്‍പ്പെടെ 17 ഇടങ്ങളിൽ ഇ.ഡി. പരിശോധന നടത്തിയിരുന്നു.

Advertisements

പരിശോധനയ്ക്കുശേഷം, കഴിഞ്ഞ അഞ്ച് വർഷത്തെ ആദായ നികുതി രേഖകൾ, ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റുകൾ തുടങ്ങിയവ ഹാജരാക്കാൻ ഉടമകൾക്ക് നിർദേശം നൽകിയതായാണ് വിവരം. ഓരോരുത്തർക്കും രേഖകൾ സമർപ്പിക്കാൻ സമയപരിധിയും നൽകിയതായി നടൻ അമിത് ചക്കാലയ്ക്കൽ വ്യക്തമാക്കി.അമിത് ചക്കാലയ്ക്കലിന്റെ പേരിൽ ആറ് വാഹനങ്ങൾ കസ്റ്റംസ് പിടിച്ചെടുത്തിരുന്നുവെങ്കിലും, അതിൽ ഒരേൊരു വാഹനം മാത്രമാണ് തന്റേതെന്ന്, ബാക്കി ഗാരേജിൽ അറ്റകുറ്റപ്പണിക്കായി എത്തിയവയാണെന്ന് അദ്ദേഹം വ്യക്തമാക്കി.കേരളത്തിലേക്ക് കടത്തിയതായി സംശയിക്കുന്ന ഏകദേശം 200-ഓളം വാഹനങ്ങളിൽ 43 എണ്ണം മാത്രമാണ് ഇതുവരെ കസ്റ്റംസ് പിടിച്ചെടുത്തത്. ഇതിൽ നാലെണ്ണം ഒഴികെ എല്ലാ വാഹനങ്ങളും ഉപാധികളോടെ ഉടമകൾക്ക് വിട്ടുകിട്ടിയിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിട്ടുകിട്ടിയവയിൽ ദുൽഖർ സൽമാന്റെ ലാൻഡ് റോവർ ഡിഫൻഡർ ഉൾപ്പെടുന്നു.ഇറക്കുമതി ഇടപാടുകളിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടോ എന്നതാണ് ഇ.ഡി. അന്വേഷിക്കുന്നത്. ഭൂട്ടാനുമായി ബന്ധപ്പെട്ട നിരവധി വാഹന ഇടപാടുകളിലെ പണത്തിനുള്ള രേഖകൾ ഇല്ലെന്നതാണ് കസ്റ്റംസ് പരിശോധനയിൽ കണ്ടെത്തിയതും, അതാണ് ഇ.ഡി. ഇപ്പോൾ പരിശോധിക്കുന്നത്.വാഹനങ്ങൾ വാങ്ങിയവർ വിദേശത്ത് വച്ച് പണം നൽകിയതാണോ, ആ പണം എന്തിനാണ് ഉപയോഗിച്ചത് തുടങ്ങിയ കാര്യങ്ങളാണ് അന്വേഷണ പരിധിയിൽ ഉൾപ്പെട്ടിരിക്കുന്നത്. വാഹന വിൽപനയിലെ ഇടനിലക്കാർ, ഇടപാടുകാരൻമാർ, വാങ്ങിയവർ എന്നിവർക്ക് സമാനമായ രേഖകൾ ഹാജരാക്കേണ്ടതായിരിക്കും. പലർക്കും വാഹനവാങ്ങൽ പണമിടപാടുമായി ബന്ധപ്പെട്ട ബാങ്ക് രേഖകൾ കാണിക്കാൻ കഴിഞ്ഞിട്ടില്ലെന്നതാണ് ഇ.ഡി. ഉറപ്പിച്ചത്

Hot Topics

Related Articles