ലഷ്കർ ഭീഷണി വീണ്ടും;ബംഗ്ലദേശ് വഴി ഇന്ത്യയെ ലക്ഷ്യമാക്കി ഭീകര നീക്കങ്ങൾ;പ്രദേശത്ത് പ്രവർത്തകർ സജ്ജമെന്ന് ലഷ്കർ കമാൻഡർ സെയ്‌ഫുല്ല സെയ്‌ഫിൻ്റെ വീഡിയോ വെളിപ്പെടുത്തൽ

ന്യൂഡൽഹി:ഇന്ത്യയെ ലക്ഷ്യമാക്കി ബംഗ്ലദേശ് വഴി ആക്രമണത്തിനുള്ള തയ്യാറെടുപ്പുകൾ നടക്കുന്നുവെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകി. പാക് ആസ്ഥാനമായ ലഷ്‌കർ സ്ഥാപകൻ ഹാഫിസ് സയീദ് തന്നെയാണ് ഈ നീക്കത്തിന് പിന്നിലെന്നാണ് വിവരം.ബംഗ്ലദേശിനെ പുതിയ ലോഞ്ച് പാഡാക്കി ഇന്ത്യയ്‌ക്കെതിരായ ഭീകരപ്രവർത്തനങ്ങൾ സംഘടിപ്പിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്ന് സൂചനകൾ ലഭിച്ചിട്ടുണ്ട്. ഒക്ടോബർ 30ന് പുറത്തുവന്ന ലഷ്കർ കമാൻഡർ സെയ്‌ഫുല്ല സെയ്‌ഫിന്റെ ഒരു വിഡിയോയാണ് ഈ സംശയങ്ങൾക്ക് അടിസ്ഥാനം.“ഹാഫിസ് സയീദ് വെറുതേ ഇരിക്കുന്നില്ല. ബംഗ്ലദേശ് വഴി ഇന്ത്യയെ ആക്രമിക്കാൻ ഒരുക്കങ്ങളാണ് നടക്കുന്നത്.

Advertisements

കിഴക്കൻ പാക്കിസ്ഥാനിൽ (ബംഗ്ലദേശ്) ഞങ്ങളുടെ പ്രവർത്തകർ സജ്ജരാണ്. ഓപ്പറേഷൻ സിന്ദൂരിന് മറുപടി കൊടുക്കാനുള്ള സമയം അടുക്കുകയാണ്,” എന്നാണ് വിഡിയോയിൽ സെയ്‌ഫ് പറയുന്നത്.യുവാക്കളെ സംഘടിപ്പിക്കാനായി സയീദ് തന്റെ അടുത്ത അനുയായിയെ ബംഗ്ലദേശിലേക്കയച്ചിട്ടുണ്ടെന്നും അവിടെ ഭീകരപരിശീലനം നടക്കുന്നുവെന്നുമാണ് രഹസ്യാന്വേഷണ റിപ്പോർട്ടിൽ പറയുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുട്ടികൾ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്ത ചടങ്ങിൽ നിന്നാണ് ഈ പ്രസ്താവനകളെല്ലാം പുറത്തുവന്നത്.സെയ്‌ഫ് വിഡിയോയിൽ പാക്ക് സൈന്യത്തിന്റെ പ്രകടനത്തെ പ്രശംസിക്കുകയും രാജ്യാന്തര സാഹചര്യങ്ങൾ മാറുകയാണെന്ന അവകാശവാദവും ഉന്നയിക്കുകയും ചെയ്തു.“ഇപ്പോൾ അമേരിക്ക നമുക്കൊപ്പമുണ്ട്. ബംഗ്ലദേശ് പാക്കിസ്ഥാനോട് വീണ്ടും അടുത്തുകൊണ്ടിരിക്കുകയാണ്,” — വിഡിയോയിൽ സെയ്‌ഫ് പറയുന്നു.ഭീഷണിയുടെ പശ്ചാത്തലത്തിൽ അതിർത്തി പ്രദേശങ്ങളിൽ ജാഗ്രത ശക്തമാക്കിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Hot Topics

Related Articles