മന്ത്രിയുടെ പ്രസ്താവന ചൂണ്ടിക്കാട്ടി സംഘർഷം;ഇവിടെ നിന്ന് നീ ആളെ കയറ്റില്ലായെന്ന് വെല്ലുവിളിച്ച് തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ ഓൺലൈൻ ടാക്സി തടഞ്ഞ് പ്രതിഷേധം

തൃശ്ശൂർ: ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ ഓൺലൈൻ ടാക്സി സർവീസുകൾക്ക് സംസ്ഥാനത്ത് അംഗീകാരമില്ലെന്ന പ്രസ്താവന ചൂണ്ടിക്കാട്ടി തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ ഊബർ ടാക്സി തടഞ്ഞു. സ്റ്റേഷനിൽ ട്രെയിനിൽ നിന്ന് ഇറങ്ങിയ ശേഷം ഓൺലൈൻ വഴി ടാക്സി ബുക്ക് ചെയ്ത രണ്ട് സ്ത്രീകളെയാണ് ഒരുവിഭാഗം ടാക്സി ഡ്രൈവർമാർ യാത്ര തുടരാൻ അനുവദിക്കാതിരുന്നത്.“മന്ത്രി പറഞ്ഞതു കണ്ടില്ലേ നീ? ഇവിടെ നിന്നു നീ ആളെ കയറ്റില്ല,” എന്നായിരുന്നു ഇവർ ഡ്രൈവറോട് ഭീഷണിപറഞ്ഞത്.

Advertisements

സംഭവസമയത്ത് പൊലീസ് ഉദ്യോഗസ്ഥർ അവിടെ ഉണ്ടായിരുന്നതിനിടയിലായിരുന്നു ഈ അതിക്രമം.ഓൺലൈൻ ടാക്സി ഡ്രൈവർ പ്രതിരോധിച്ച് “ഞങ്ങളും നികുതി അടച്ച വാഹനങ്ങളാണ് ഓടിക്കുന്നത്” എന്ന് പറഞ്ഞപ്പോൾ, “നീ നിന്റെ വീടിന് സമീപം ഓടിച്ചാൽ മതി” എന്നായിരുന്നു മറുപടി. ഡ്രൈവർ മൊബൈൽ ഫോണിൽ സംഭവം പകർത്തുന്നതും ദൃശ്യങ്ങളിലുണ്ട്. അതിനിടെ ഒരാൾ പറയുന്നത്, “ഫോട്ടോ എടുക്കാം, പ്രശ്‌നമില്ല. എങ്കിലും ഇവിടെ ഓടാൻ നിനക്ക് പെർമിഷനില്ല.”“നിങ്ങളെന്താ പൊലീസാണോ?” എന്ന ഡ്രൈവർയുടെ ചോദ്യം കേട്ടപ്പോൾ “ആണെടാ” എന്ന മറുപടിയിലായിരുന്നു വീഡിയോ അവസാനിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പുഴയ്ക്കലിലെ ഷോപ്പിങ് മാളിലും റെയിൽവേ സ്റ്റേഷനിലും ഓൺലൈൻ ടാക്സികൾ ആളെ കയറ്റുന്നത് മുൻപും യൂണിയൻ പ്രവർത്തകർ തടഞ്ഞിട്ടുണ്ടെങ്കിലും, യാത്രക്കാരുടെ പിന്തുണയെത്തുടർന്ന് അന്ന് പ്രശ്‌നങ്ങൾ ശമിച്ചിരുന്നു. എന്നാൽ, മന്ത്രിയുടെ പുതിയ പ്രസ്താവനയെ തുടർന്നാണ് വീണ്ടും ഓൺലൈൻ ടാക്സികൾക്കെതിരെ കടുത്ത നിലപാട് ശക്തമായിരിക്കുന്നത്.

Hot Topics

Related Articles