യുഎഇയിൽ പൊടിക്കാറ്റ് ശക്തമാകുന്നു; താപനില കുറയാൻ സാധ്യത; കാലാവസ്ഥ മുന്നറിയിപ്പ് നൽകി അധികൃതർ

അബുദാബി :യുഎഇയുടെ വിവിധ പ്രദേശങ്ങളിൽ പൊടിക്കാറ്റ് ശക്തമാകുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. പൊടിക്കാറ്റ് മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ വേണ്ട മുൻകരുതലുകൾ സ്വീകരിക്കണമെന്ന് എമിറേറ്റ്സ് ഹെൽത്ത് സർവീസസ് (EHS) അറിയിച്ചു.ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവർ പൊടിക്കാറ്റ് നിലനിൽക്കുന്ന സമയങ്ങളിൽ തുറസ്സായ സ്ഥലങ്ങളിൽ പോകുന്നത് ഒഴിവാക്കണമെന്ന് നിർദേശിച്ചു. പൊടിപടലങ്ങൾ ഉയരുമ്പോൾ വീടുകളുടെ വാതിലുകളും ജനാലകളും അടച്ചിടണമെന്നും അധികൃതർ വ്യക്തമാക്കി.

Advertisements

പൊടിക്കാറ്റ് ശക്തമായതിനെ തുടർന്ന് ദൂരക്കാഴ്ച മങ്ങിയ സാഹചര്യത്തിൽ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്. പുറത്തുപോകേണ്ടി വരുമ്പോൾ മാസ്ക് ധരിക്കുകയോ മൂക്കും വായയും നനഞ്ഞ തുണികൊണ്ട് മറയ്ക്കുകയോ ചെയ്യണമെന്ന് നിർദേശിച്ചു. വാഹനമോടിക്കുന്നവർ വിൻഡോ തുറക്കാതിരിക്കാൻ അധികാരികൾ ആവശ്യപ്പെട്ടു.അതേസമയം, ഇന്ന് യുഎഇയിലെ പല ഭാഗങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വടക്കൻ, കിഴക്കൻ പ്രദേശങ്ങളിൽ പൊടിക്കാറ്റ് കൂടുതൽ ശക്തമാകാമെന്നും പ്രവചനമുണ്ട്. പടിഞ്ഞാറൻ തീരങ്ങളിലും ദ്വീപ് പ്രദേശങ്ങളിലും ഭാഗികമായി മേഘാവൃതമായതോ ചില സമയങ്ങളിൽ പൂർണ്ണമായും മേഘാവൃതമായതോ ആയ കാലാവസ്ഥ അനുഭവപ്പെടും.ഈ ആഴ്ച തണുപ്പുള്ള കാലാവസ്ഥയോടെ ആരംഭിക്കാനാണ് സാധ്യത. താപനിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു. തെക്ക് കിഴക്കൻ കാറ്റ് നേരിയതോ മിതമായതോ ആയ വേഗതയിൽ വീശാനാണ് സാധ്യത. പിന്നീട് കാറ്റ് വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് മാറും.

കാറ്റിന്റെ വേഗം മണിക്കൂറിൽ 10 മുതൽ 20 കിലോമീറ്റർ വരെയായിരിക്കും, ചില സമയങ്ങളിൽ ഇത് 30 കിലോമീറ്റർ വരെ എത്താം.അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ ശാന്തമായിരിക്കും.ദുബൈയിൽ കുറഞ്ഞ താപനില 23 ഡിഗ്രി സെൽഷ്യസ്, അബുദാബിയിൽ 22 ഡിഗ്രി സെൽഷ്യസ്, ഷാർജയിൽ 19 ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യതയുണ്ട്.

Hot Topics

Related Articles