ദേവസ്വം ബോർഡിന് പുതിയ നേതൃത്വസംഘം: മലയാള സർവകലാശാലയുടെ മുൻ വൈസ് ചാൻസലർ കെ. ജയകുമാർ ദേവസ്വം ബോർഡ് പ്രസിഡന്റ്‌ ;വിജ്ഞാപനം പുറത്തിറക്കി സർക്കാർ

തിരുവനന്തപുരം:ദേവസ്വം ബോർഡ് പ്രസിഡന്റായി മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാറിനെ നിയമിച്ച് സർക്കാർ വിജ്‌ഞാപനം പുറത്തിറക്കി. രണ്ടു വർഷത്തേക്കാണ് നിയമനം. സിപിഐ നേതാവും മുൻ മന്ത്രിയുമായ കെ.രാജുവിനെ ബോർഡ് അംഗമായും നിയമിച്ചു. നവംബർ 14 മുതൽ ഉത്തരവ് പ്രാബല്യത്തിലാകും. 13-നാണ് ഇപ്പോഴത്തെ ബോർഡിന്റെ കാലാവധി അവസാനിക്കുന്നത്.ചീഫ് സെക്രട്ടറിയായി സർവീസിൽ നിന്ന് വിരമിച്ച ശേഷം 5 വർഷം മലയാള സർവകലാശാലയുടെ വൈസ് ചാൻസലറായിരുന്നു ജയകുമാർ. നിലവിൽ ഐഎംജി ഡയറക്‌ടറായി തുടരവെയാണ് പുതിയ നിയമനം. ഒന്നാം പിണറായി സർക്കാരിൽ വനം മന്ത്രിയായിരുന്നു കെ. രാജു.

Advertisements

Hot Topics

Related Articles