കോയമ്പത്തൂർ ഫാസ്റ്റിൽ മദ്യലഹരിയിൽ കണ്ടക്ടർ:പറ്റിപ്പോയി സാറേ, ഒരു ക്വാർട്ടറാ കഴിച്ചേ; കയ്യോടെ പിടിച്ച് വിജിലൻസ്

പാലക്കാട്‌ :ജോലിക്കിടെ മദ്യപിച്ച് ഡ്യൂട്ടിയിലിറങ്ങിയ കെഎസ്‌ആർടിസി കണ്ടക്ടറെ വിജിലൻസ് കയ്യോടെ പിടികൂടി. ഈരാറ്റുപേട്ട–കോയമ്പത്തൂർ ഫാസ്റ്റ് പാസഞ്ചറിലെ കണ്ടക്ടർ ആർ.കുമാറിനെയാണ് പാലക്കാട് ബസ് സ്റ്റാൻഡിൽ വെച്ച് പിടികൂടിയത്. യാത്രക്കാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് റെയ്ഡ് നടത്തിയത്.ബസിൽ കയറുമ്പോൾ തന്നെ നടന്നു നിൽക്കാൻ പ്രയാസപ്പെട്ട കണ്ടക്ടറുടെ നില യാത്രക്കാർക്ക് സംശയം തോന്നി. വിജിലൻസ് എത്തി ചോദ്യം ചെയ്തപ്പോൾ “പറ്റിപ്പോയി സാറേ, ഒരു ക്വാർട്ടറാ കഴിച്ചേ…” എന്നാണ് കണ്ടക്ടർ പറഞ്ഞത്. സംഭവത്തിനുശേഷം ഇയാളെ ഡ്യൂട്ടിയിൽ നിന്ന് മാറ്റി ബസ് യാത്ര തുടരുകയായിരുന്നു.

Advertisements

Hot Topics

Related Articles