ആര്‍പ്പോ…ഇര്‍റോ…:മൂവാറ്റുപുഴയാറിൽ ആവേശത്തുഴ; പിറവം വള്ളംകളി ഇന്ന്

പിറവം:ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഭാഗമായി വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പിറവം വള്ളംകളി മത്സരം ഇന്ന് ഉച്ചയ്ക്ക് രണ്ട് മുതൽ മൂവാറ്റുപുഴയാറിൽ അരങ്ങേറും.റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ ഓൺലൈനായി മത്സരം ഉദ്ഘാടനം ചെയ്യും. ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് മുഖ്യ സന്ദേശം നൽകും.നെഹ്‌റു ട്രോഫി ജേതാക്കളായ ഒൻപത് ചുണ്ടൻ വള്ളങ്ങൾ വള്ളംകളിയിൽ ഇറങ്ങുന്നു. വീയ്യപുരം (കൈനകരി വില്ലേജ് ബോട്ട് ക്ലബ്), നടുഭാഗം (പുന്നമട ബോട്ട് ക്ലബ്), മേൽപാടം (പള്ളത്തുരുത്തി ബോട്ട് ക്ലബ്), നിരണം (നിരണം ബോട്ട് ക്ലബ്), പായിപ്പാടൻ (കുമരകം ടൗൺ ബോട്ട് ക്ലബ്), നടുവിലേപറമ്പൻ (ഇമാനുവൽ ബോട്ട് ക്ലബ്), കാരിച്ചാൽ (കാരിച്ചാൽ ചുണ്ടൻ ബോട്ട് ക്ലബ്), ചെറുതന (മങ്കൊമ്ബ് തെക്കേക്കര ബോട്ട് ക്ലബ്), ചമ്പക്കുളം (ചങ്ങനാശ്ശേരി ബോട്ട് ക്ലബ്) എന്നീ വള്ളങ്ങൾ മത്സരം തിളക്കമാക്കും.

Advertisements

ബി ഗ്രേഡ് ഇരുട്ടുകുത്തി വിഭാഗത്തിൽ പിറവം ബോട്ട് ക്ലബ്ബിന്റെ സെന്റ് സെബാസ്റ്റ്യൻ നമ്പർ-1, പിറവം ആർ. കെ. ടീം ബോട്ട് ക്ലബ്ബിന്റെ താണിയൻ, വെള്ളൂർ ബോട്ട് ക്ലബ്ബിന്റെ സെന്റ് ആന്റണി എന്നിവയും നീന്തലിൽ ഇറങ്ങും.വിജയികൾക്ക് മുൻ മുഖ്യമന്ത്രിമാരായ ഇ. എം. എസ്. നമ്പൂതിരിപ്പാട്, കെ. കരുണാകരൻ, മുൻ മന്ത്രി ടി. എം. ജേക്കബ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് ഉമാദേവി അന്തർജനം എന്നിവരുടെ പേരിലുള്ള ട്രോഫികൾ ലഭിക്കും.വള്ളംകളിയോടനുബന്ധിച്ച്‌ വിവിധ കലാസാംസ്കാരിക പരിപാടികളും അരങ്ങേറും. വലിയ തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ ലൈവ് ടെലികാസ്റ്റിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. പൂർണ്ണമായും ഹരിത ചട്ടം പാലിച്ചാണ് വള്ളംകളി സംഘടിപ്പിക്കുന്നത്.പ്രധാനാതിഥികളായി അഡ്വ. ഫ്രാൻസിസ് ജോർജ് എം.പി., അനൂപ് ജേക്കബ് എം.എൽ.എ., ജില്ലാ കളക്ടർ ജി. പ്രിയങ്ക, സിനിമാതാരങ്ങളായ ലാലു അലക്സ്, ജയൻ ചേർത്തല എന്നിവർ പങ്കെടുക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വള്ളംകളിയുടെ അവസാനഘട്ട ഒരുക്കങ്ങൾ പിറവം നഗരസഭ ചെയർപേഴ്സൺ ജൂലി സാബുവിന്റെ നേതൃത്വത്തിൽ വിലയിരുത്തി. നഗരസഭാ ഹാളിൽ നടന്ന അവലോകനയോഗത്തിൽ വിനോദസഞ്ചാര വകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്ടർ ജി. ശ്രീകുമാർ, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി ലിജോ ജോസഫ്, സി.ബി.എൽ. ടെക്നിക്കൽ കമ്മിറ്റി അംഗം എസ്.എം. ഇക്ബാൽ, നഗരസഭാ വൈസ് ചെയർമാൻ കെ.പി. സലിം, സബ് ഇൻസ്‌പെക്ടർ സി.ആർ. ഹരിദാസ്, ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ വി.ബി. ഗോപൻ, വാർഡ് കൗൺസിലർമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Hot Topics

Related Articles