അമേരിക്ക:മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയ്ക്ക് ലഭിച്ച നൊബേൽ സമാധാന പുരസ്കാരത്തെ സമകാലിക അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും വിമർശിച്ചു. ഗാസയിലെ സമാധാനപ്രവർത്തനങ്ങളിൽ തന്റെ പങ്ക് പ്രാധാന്യത്തോടെ ഉയർത്തിയാണ് ട്രംപ് ഈ പ്രസ്താവനകൾ നടത്തിയത്.ട്രംപ് പറഞ്ഞു: “ഒന്നും ചെയ്യാതെയാണ് അദ്ദേഹത്തിനു സമ്മാനം ലഭിച്ചത്. ഒബാമ ഒരു നല്ല പ്രസിഡന്റായിരുന്നില്ല. ഞാൻ എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ചു, അത് മുമ്പൊരിക്കലും സംഭവിച്ചിട്ടില്ല. പക്ഷേ അവർക്ക് അവരുടെ കാര്യം ചെയ്യേണ്ടിവരും. അവർ എന്തു ചെയ്താലും എനിക്ക് കുഴപ്പമില്ല. എനിക്ക് അറിയാം, ഞാൻ അതിനുവേണ്ടി ചെയ്തതല്ല, ഞാൻ ഒരുപാട് ജീവൻ രക്ഷിച്ചു.
“ഈ പ്രസ്താവന ട്രംപ് ഫിൻലൻഡ് പ്രധാനമന്ത്രിയോടൊപ്പം മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് പറഞ്ഞത്.ഒബാമയ്ക്ക് നൊബേൽ പുരസ്കാരം ലഭിച്ചത് 2009ൽ, അധികാരത്തിലെ ആദ്യ എട്ട് മാസത്തിനുള്ളിൽ ആയിരുന്നു. അതിനുശേഷം പുരസ്കാരത്തിന് ഉയർന്ന മാനദണ്ഡം വേണമെന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു. ട്രംപ് അടുത്ത ദിവസങ്ങളിൽ ഇസ്രയേൽ-ഹമാസ് സമാധാന കരാറിൽ ഒപ്പുവെക്കുന്നതിനായി ഈജിപ്തിലേക്ക് യാത്ര ചെയ്യാനിരിക്കുകയാണ്.ഇന്ത്യൻ സമയം ഉച്ചയ്ക്കുശേഷം രണ്ടരയോടെയാണ് നൊബേൽ സമാധാന പുരസ്കാര പ്രഖ്യാപനം.


