കോട്ടയം: ജാഗ്രത ന്യൂസ് ലൈവും മെന്റോര ഇവന്റ് ആന്റ് ക്രിയേറ്റേഴ്‌സും കോട്ടയം കഞ്ഞിക്കുഴി മൗണ്ട് കാർമ്മൽ എ.വി.എൽ.പി സ്‌കൂളും ചേർന്ന് കുട്ടികൾക്കായി സംഘടിപ്പിക്കുന്ന കളറിംങ് മത്സരം നിറം 2k25 ൻ്റെ രജിസ്ട്രേഷൻ ഇന്ന് മുതൽ ആരംഭിച്ചു.
ഒക്ടോബർ 18 ശനിയാഴ്ച മൗണ്ട് കാർമ്മൽ എ.വി.എൽ.പി സ്‌കൂളിലാണ് പരിപാടി നടക്കുക. മാതാപിതാക്കൾക്ക് ആയി മോട്ടിവേഷൻ ക്ലാസും നടക്കും,
രജിസ്ട്രേഷനുള്ള ഗൂഗിൾ ഫോമിനായി ഇവിടെ ക്ലിക്ക് ചെയ്യാം –
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലോകറെക്കോർഡ് കളറിംങ് പ്രോഗ്രാമിന്റെ ഭാഗമായി ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നടക്കുന്ന പരിപാടിയുടെ ആദ്യഘട്ടമായാണ് നിറം 2k25 കഞ്ഞിക്കുഴി മൗണ്ട് കാർമ്മൽ സ്‌കൂളിൽ നടക്കുന്നത്. മത്സരത്തിലേയ്ക്കുള്ള രജിസ്‌ട്രേഷൻ ഒക്ടോബർ ഒന്നു മുതൽ ഓൺലൈനായി ആരംഭിക്കും. നാല് കാറ്റഗറികളിലായാണ് മത്സരം നടക്കുന്നത്. ആദ്യ കാറ്റഗറിയിൽ അങ്കണവാടി കുട്ടികൾക്കു മത്സരിക്കാം. സംഘാടകർ നൽകുന്ന ചിത്രങ്ങൾക്ക് ക്രയോൺസ് ഉപയോഗിച്ച് നിറം നൽകുകയാണ് കുട്ടികൾ ചെയ്യേണ്ടത്. രണ്ടാം കാറ്റഗറിയിൽ എൽ.കെ.ജി – യു.കെ.ജി വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. സംഘാടകർ നൽകുന്ന ചിത്രങ്ങൾക്ക് ക്രയോൺസ് ഉപയോഗിച്ച് നിറം നൽകുകയാണ് ഈ തലത്തിൽ കുട്ടികൾ ചെയ്യേണ്ടത്. മൂന്നാം കാറ്റഗറിയിൽ ഒന്ന് രണ്ട് ക്ലാസിലെ കുട്ടികൾക്കാണ് മത്സരം നടക്കുക. സംഘാടകർ നൽകുന്ന വിഷയത്തിന്റെ അടിസ്ഥാനത്തിൽ ചിത്രം വരച്ച ശേഷം വാട്ടർ കളർ നൽകുകയാണ് ചെയ്യണ്ടത്. നാലാം കാറ്റഗറിയിൽ മൂന്ന്, നാല് ക്ലാസിലെ കുട്ടികൾക്കാണ് മത്സരം നടക്കുക. ഈ കാറ്റഗറിയിലും കുട്ടികൾക്ക് വിഷയം നൽകും. ഇതിന്റെ അടിസ്ഥാനത്തിൽ ചിത്രം വരച്ച് കുട്ടികൾ നിറം നൽകണം. ക്രയോൺസ്, വാട്ടർകളർ എന്നിവ കുട്ടികൾ കയ്യിൽ കരുതണം. വരയ്ക്കാൻ ആവശ്യമായ പേപ്പർ സംഘാടകർ വിതരണം ചെയ്യും. മത്സരത്തിൽ പങ്കെടുക്കുന്ന മുഴുവൻ കുട്ടികൾക്കും സമ്മാനങ്ങളും, സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും. കൂടുതൽ കുട്ടികളെ പങ്കെടുപ്പിക്കുന്ന അങ്കണവാടികൾക്കും, സ്‌കൂളുകൾക്കും പ്രത്യേക പുരസ്‌കാരങ്ങളും ഉണ്ടാകും. അൻപത് രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്. കൂടുതൽ വിവരങ്ങൾക്കും, രജിസ്‌ട്രേഷൻ ഫോമിനുമായി – ഫോൺ: 7994301992.


