നിതിൻ രാജിൻ്റെ മരണം: രണ്ടാം പ്രതി ഡോ.സംഗീത നമ്പ്യാർ കീഴടങ്ങി 

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍, രണ്ടാം പ്രതിയായ ഡോ. സംഗീത നമ്പ്യാർ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ കീഴടങ്ങി. കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനെത്തുടർന്നാണ് ഇവർ കണ്ണൂർ എസിപിയുടെ നേതൃത്വത്തിലുള്ള സംഘത്തിന് മുന്നില്‍ ഹാജരായത്. തുടർന്ന് പോലീസ് ഇവരെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിട്ടയച്ചു.

Advertisements

ഒളിവിലായിരുന്ന ഒന്നാം പ്രതി ഡോ. എം. കെ. റാമിനും രണ്ടാം പ്രതി ഡോ. സംഗീത നമ്പ്യാർക്കും വേണ്ടി തിരച്ചില്‍ തുടരുന്നതിനിടയിലാണ് സംഗീത നമ്പ്യാർ നേരിട്ടെത്തി ജാമ്യ നടപടികള്‍ പൂർത്തിയാക്കിയത്. എന്നാല്‍, ഒന്നാം പ്രതിയായ ഡോ. എം. കെ. റാമിന് മുൻകൂർ ജാമ്യം നല്‍കാൻ കോടതി തയ്യാറായില്ല. സംഭവത്തില്‍ അന്വേഷണം തുടർന്ന് വരികയാണ്.

Hot Topics

Related Articles