ഞാലിപ്പുവനാണു താരം: വിപണിയിൽ കുതിച്ച് കയറി ഞാലിപൂവൻ വില

കോട്ടയം : വിപണിയിൽ ഞാലിപ്പുവൻ പഴത്തിന്റെ വില കുതിക്കുകയാണ്. ഏത്തപഴവും റോബസ്റ്റായും പൂവനും ഒക്കെ വിലയിടിവ് നേരിടുമ്പോഴും ഞാലിപ്പുവന്റെ വില ഉയർന്നു നിൽക്കുകയാണ്.

Advertisements

പച്ച ഞാലിപ്പുവൻ കൊലക്ക് കിലോയിക്ക് എഴുപതു രുപ വരെ കർഷകർക്ക് ലഭിക്കുന്നുണ്ട്. എന്നാൽ ഗുണനിലവാരം ഉള്ള വാഴവിത്തുകളുടെ ലഭ്യത കുറവ് കർഷകരെ വലയ്ക്കുകയാണ്. ഇന്ന് വിപണിയിൽ എത്തുന്ന കുലകളിൽ എൺപതു ശതമാനവും അന്യ സംസ്ഥാനങ്ങളിൽ നിന്നും വരുന്നതാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അവരുടെ വിപണന സാധ്യത തകരാതിരിക്കാൻ ഗുണനിലവാരം ഇല്ലാത്ത ഞാലിപ്പുവൻ വിത്തുകളാണ് മറ്റു സംസ്ഥാനങ്ങളിൽ നിന്നും ഇങ്ങോട്ട് കയറ്റിവിടുന്നത്.

കേരളത്തിലെ വാഴവിത്തുവിപണിയിൽ എഴുപതുശതമാനവും അന്യ സംസ്ഥാന വിത്തുകളാണ് വിൽപ്പന നടത്തുന്നത്. വാഴ കൃഷിയിൽ ഏറ്റവും ചിലവു കുറഞ്ഞകൃഷിയാണ് ഞാലിപ്പുവൻ. കൃഷി കൂടാതെ വാഴയിലയും വിൽപ്പന നടത്താൻ സാധിക്കും. വെള്ളത്തിന്റെ സാന്നിധ്യവും കുറവു മതി എല്ലാസമയത്തും വിപണിയിൽ ഡിമാൻഡും ഉണ്ട്. ഈ സാഹര്യത്തിൽ ഗുണനിലവാരം ഉള്ള വിത്തുകൾ ലഭ്യമാക്കി ഞാലിപ്പുവൻ വാഴ കൃഷി പ്രോൽസാഹിപ്പിക്കാൻ കൃഷി വകുപ്പ് നടപടി സ്വീകരിക്കണമെന്ന് കർഷക കോൺഗ്രസ്‌ ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് ആവശൃപ്പെട്ടു. പൈനാപ്പിൾ വിപണി വലിയ പ്രതിസന്ധി നേരിടുന്ന സാഹചരൃത്തിൽ റബ്ബർ പുനർകൃഷിക്ക് ചെയ്യുന്ന സാഹജരൃത്തിൽ ഇടവിളയായി ഞാലിപ്പുവൻ കൃഷി ചെയ്യാൻ കർഷകർക്ക് പ്രോൽസാഹനം നൽകണമെന്ന ആവശൃ൦ ശക്തമാണ്.

Hot Topics

Related Articles