കോട്ടയം : 442 നമ്പർ മുട്ടമ്പലം എൻ എസ് എസ് കരയോഗത്തിൻ്റെ മന്നം ജയന്തി ആഘോഷം ഈരയിൽ കടവിലെ മന്നം സെൻ്ററിൽ പ്രസിഡണ്ട് ടി എൻ ഹരികുമാറിൻ്റെ അധ്യക്ഷതയിൽ കേന്ദ്ര ന്യൂനപക്ഷ – ഫിഷറീസ് വകുപ്പ് മന്ത്രി അഡ്വ ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി കൾക്ക് യൂണിയൻ പ്രസിഡണ്ട് ബി ഗോപകുമാർ കരയോഗ ഉപഹാരം നൽകി. വിവിധ മേഖലകളിൽ പ്രതിഭകൾ ആയ വൽസല വേണുഗോപാൽ , പ്രദീപ് ജി നാഥ് , ദേവീക എസ് എന്നിവർക്കും അനുമോദനം നൽകി. പ്രെഫ: രാജു വള്ളിക്കുന്നം അനുസ്മരണ പ്രസംഗം നടത്തി . കൗൺസിലർ എസ് ഗോപകുമാർ , കെ ബി കൃഷ്ണകുമാർ , വി എൻ ശിവൻ പിള്ള , രമ വിശ്വനാഥൻ നായർ എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.
Advertisements




