ഓപ്പറേഷൻ നുംഖോര്‍:കസ്റ്റംസ് പിടിച്ചെടുത്ത അമിത് ചക്കാലക്കലിന്റെ വാഹനങ്ങൾ തിരിച്ചു നല്‍കി;സംസ്ഥാനത്തിന് പുറത്തേക്ക് പോകരുതെന്നടക്കമുള്ള ഉപാധികളോടെയാണ് വാഹനം നൽകിയത്

തിരുവനന്തപുരം:ഓപ്പറേഷൻ നുംഖോറില്‍ പിടിച്ചെടുത്ത നടൻ അമിത് ചക്കാലക്കലിന്റെ എല്ലാ വാഹനങ്ങളും വിട്ടുനല്‍കി കസ്റ്റംസ്.കർശന ഉപാധികളോടെയാണ് വാഹനം വിട്ടുനല്‍കിയത്. കേസില്‍ അന്വേഷണം തുടരുമെന്നും കസ്റ്റംസ് വ്യക്തമാക്കി.സെപ്‌തംബർ 23നാണ് കസ്റ്റംസ് നടൻ അമിത് ചക്കാലക്കലിൻ്റെ വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തത്. പിടിച്ചെടുത്ത എല്ലാ വാഹനങ്ങളും കസ്റ്റംസ് വിട്ടു നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്തു വാഹനം ഓടിക്കരുത്, വാഹനം ആർക്കും കൈമാറരുത് എന്നിങ്ങനെ കർശന ഉപാധികളോടെയാണ് വാഹനങ്ങള്‍ വിട്ടുനല്‍കിയത്.

Advertisements

Hot Topics

Related Articles