നിരപ്പിന്റെ ശുശ്രൂഷ വലിയ നോമ്പിലേക്കുള്ള പ്രവേശന കവാടം : പരിശുദ്ധ കാതോലിക്കാ ബാവായുടെ സന്ദേശം : മലങ്കരസഭാ ദേവാലയങ്ങളിൽ ശുബ്ക്കോനോ ശുശ്രൂഷയോടെ വലിയ നോമ്പിന് തുടക്കമായി

ചിത്രം : വലിയ നോമ്പിന് ആരംഭം കുറിച്ച് കോട്ടയം പഴയസെമിനാരിയിൽ നടന്ന ശുബ്ക്കോനോ ശുശ്രൂഷയിൽ മലങ്കരസഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമ്മികത്വം വഹിക്കുന്നു.

Advertisements

കോട്ടയം : പരസ്പരം ക്ഷമിച്ചും സ്നേഹിച്ചും വലിയ നോമ്പിന്റെ പുണ്യത്തിലേക്ക് നടന്നടുക്കണമെന്ന് മലങ്കരസഭയുടെ പരമാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. ക്ഷമ മനുഷ്യ മനസിന് സമാധാനം പ്രദാനം ചെയ്യും. നോമ്പിന്റെ പുണ്യനാളുകളിലേക്ക് കടക്കുമ്പോൾ സ്വാർത്ഥചിന്താഗതി വെടിയണമെന്നും പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വലിയ നോമ്പിന് ആരംഭം കുറിച്ച് കോട്ടയം പഴയ സെമിനാരിയിൽ നടന്ന ശുബ്ക്കോനോ ശുശ്രൂഷയ്ക്ക് സഭാധ്യക്ഷൻ മുഖ്യകാർമ്മികത്വം വഹിച്ചു. സെമിനാരി വൈസ് പ്രസിഡന്റ് ഡോ. മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്താ സഹകാർമ്മികത്വം വഹിച്ചു. ഫാ.കെ.വി ഏലിയാസ് സന്ദേശം നൽകി. വൈദിക സെമിനാരി പ്രിൻസിപ്പൽ ഫാ.ഡോ.ജോൺ തോമസ് കരിങ്ങാട്ടിൽ, പഴയസെമിനാരി മാനേജർ ഫാ.ജോബിൻ വർഗീസ്, സെമിനാരി അധ്യാപകർ, വൈദിക വിദ്യാർത്ഥികൾ എന്നിവർ സംബന്ധിച്ചു.

Hot Topics

Related Articles