പാലാ: പാലാ വലിയ പാലത്തിൽ നിന്നും ചാടിയ ഓട്ടോ ഡ്രൈവർ മരിച്ചു. പാലാ മുരിക്കുമ്പുഴ സ്വദേശി വെട്ടത്തോട്ടത്തിൽ അനിൽകുമാറാ (ശ്രീകുമാർ -60) ണ് മരിച്ചത്. ജീവനൊടുക്കാൻ ശ്രമിക്കുകയാണ് എന്ന് ബന്ധുക്കൾക്ക് മെസേജ് അയച്ച ശേഷമാണ് ഇദ്ദേഹം പാലത്തിൽ നിന്നും ചാടിയതെന്ന് പൊലീസ് പറഞ്ഞു. പാലത്തിൻ്റെ കൈ വരിയിൽ കയർ കെട്ടി ,തൂങ്ങി മരിക്കാനാണ് ശ്രമിച്ചതെങ്കിലും കഴുത്തിൽ ചുറ്റിയ കയർ പൊട്ടി ആറ്റിൽ വീഴുകയായിരുന്നു എന്നാണ് സൂചന. മൃതദ്ദേഹം പാലാ ജനറൽ ആശുപത്രി മോർച്ചറിയിൽ.
Advertisements


