സെന്റ് തോമസ് കോളേജ് പാലാ ഓട്ടോണമസ് പ്രസിദ്ധീകരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച പാലാ ജേർണൽ ഓഫ് ബിസിനസ് സ്റ്റഡീസ് (PJBS) എന്ന ദ്വിവാർഷിക, ഡബിൾ-ബ്ലൈൻഡ് പിയർ-റിവ്യൂഡ് ജേർണലിന്റെ ഔദ്യോഗിക പ്രകാശനം നടത്തി. ബിസിനസ് മേഖലയിലും വ്യത്യസ്ത പഠനശാഖകളിലും ഗുണമേന്മയുള്ള ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജേർണൽ ആരംഭിച്ചിരിക്കുന്നത്.
കോളേജ് പ്രിൻസിപ്പൽ പ്രഫ.ഡോ സിബി ജെയിംസ് അധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായ ഹെൻറി ബേക്കർ കോളേജ് മേലുകാവ് പ്രിൻസിപ്പൽ പ്രഫ.ഡോ ഗിരീഷ് കുമാർ ജി .സ് ജേർണലിന്റെ ആദ്യപ്രതി പ്രകാശനം ചെയ്തു. അക്കാദമിക് മികവിന്റെ പുതിയ അധ്യായമാണിത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജേർണലിന്റെ ചീഫ് എഡിറ്റർ ഡോ. ബിനോയ് ചാക്കോ സ്വാഗതവും വിഷയാവതരണവും നടത്തി. ഗവേഷണ നിലവാരം ഉയർത്തുന്നതിനും ദേശീയ-അന്താരാഷ്ട്ര തലത്തിൽ അക്കാദമിക് ഇടപെടലുകൾ ശക്തിപ്പെടുത്തുന്നതിനും ജേർണൽ സഹായകരമാകുമെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ വൈസ് പ്രിൻസിപ്പൽ റവ.ഫാ.ഡോ സാൽവിൻ കെ തോമസ്, മലയാള വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ .ഡോ. പ്രിൻസ് മോൻ ജോസ് , ലൈബ്രേറിയൻ ഫാ. ജുബിൻ ജേക്കബ് എന്നിവർ അനുമോദന പ്രസംഗങ്ങൾ നടത്തി.
റിസർച്ച് ആൻഡ് പി.ജി. ഡിപ്പാർട്ട്‌മെന്റ് ഓഫ് കൊമേഴ്‌സ് അസിസ്റ്റന്റ് പ്രൊഫസർ. അലൻ ജോർജ് നന്ദിപ്രസംഗം നടത്തി. അധ്യാപകരും ഗവേഷകരും വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു.


