പാമ്പാടി കെ.ജി കോളേജിൽ ലഹരി വിരുദ്ധ ദിനാചരണം നടത്തി ; ചാണ്ടി ഉമ്മൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു 

പാമ്പാടി: പാമ്പാടി ജനമൈത്രി പോലീസ്, എൻ.സി.സി., എൻ.എസ്.എസ്., ഡി.എസ്.ഡബ്ലിയു., വ്യാപാരിവ്യവസായി ഏകോപനസമിതി, റസി ഡൻസ് അസോസിയേഷൻ, പുതുപ്പള്ളി നിയോജ ക മണ്ഡലത്തിലെ സ്‌കൂളുകൾ എന്നിവയുടെ നേ തൃത്വത്തിൽകെ.ജി. കോളജിൽ സംഘടിപ്പിച്ച അ ന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം ചാണ്ടി ഉ മ്മൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. 

Advertisements

ഓപ്പറേഷൻ തൂഫാൻ്റെ പ്രവർത്തനങ്ങൾ അ നേകം ജീവിതങ്ങളെ തിരികെപ്പിടിച്ചു എന്നു ചാ ണ്ടി ഉമ്മൻ പറഞ്ഞു. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി വിശാൽ ജോൺസൺ അധ്യക്ഷത വഹിച്ചു. കോളജ് പ്രിൻ സിപ്പൽ അബു ജോസഫ് സി., ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെയ്‌ജി പാലക്കലോടി,പാമ്പാടി പഞ്ചായത്ത് പ്രസിഡൻറ് സിജു കെ. ഐസക്, അ യർക്കുന്നം പഞ്ചായത്ത് പ്രസിഡന്റ് ഗീതാ രാധാ കൃഷ്‌ണൻ, വാർഡ് മെമ്പർ ഫീലിപ്പോസ് തോമ സ്, വ്യാപാര വ്യവസായി ഏകോപന സമിതി പാ മ്പാടി യൂണിറ്റ് പ്രസിഡൻ്റ് കുര്യൻ സഖറിയ, സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് പാമ്പാടി വിദ്യ വി. എന്നിവർ പ്രസംഗിച്ചു. തുടർന്നു നടന്ന ബെ ക്ക് റാലി ചാണ്ടി ഉമ്മൻ ഫ്ലാഗ് ഓഫ് ചെയ്‌തു. കോളജിലെ എൻ.സി.സി. യൂണിറ്റ് അംഗങ്ങൾ അ വതരിപ്പിച്ച ലഹരി വിരുദ്ധ തെരുവ് നാടകവും അ രങ്ങേറി. തുടർന്ന് കോളജ് വിദ്യാർഥികൾ തയ്യാറാക്കിയ മരണം എന്ന ഷോർട്ട് ഫിലിം പ്രദർശിപ്പിച്ചു. 

Hot Topics

Related Articles