പാമ്പാടി: പാമ്പാടി സബ്ജില്ല സ്കൂൾ കലോത്സവം നാളെ സഹകരണ ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ ക്രോസ് റോഡ്സ് സ്കൂളിൽ
ഉദ്ഘാടനം ചെയ്യും. ഒക്ടോബർ 27, 28, 29 തീയതികളിലായി ആറ് വേദികളിലാണ് കലാമത്സരങ്ങൾ നടക്കുക. രണ്ടായിരത്തോളം വിദ്യാർത്ഥികൾ പങ്കെടുക്കും. ആദ്യദിനം പാമ്പാടി ബിആർസിയുടെ നേതൃത്വത്തിൽ ഇൻക്ലുസീവ് കലോത്സവവും നടക്കും.
രചനാ മത്സരങ്ങൾ ശനിയാഴ്ച നടന്നു.
പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കും അനുഗമിക്കുന്ന അദ്ധ്യാപകർക്കും ഉച്ചഭക്ഷണം കലോത്സവ വേദിയിൽ ലഭ്യമാക്കും. എംഎൽഎ അടക്കമുള്ള ജനപ്രതിനിധികൾ വിവിധ ദിവസങ്ങളിലായി കലോത്സവ നഗരിയിൽ എത്തിച്ചേരും. കലോത്സവത്തിൻ്റെ ഭംഗിയായ നടത്തിപ്പിനായി
വിവിധ അദ്ധ്യാപക സംഘടനകളുടെ നേതൃത്വത്തിൽ കലോത്സവ കമ്മറ്റികൾ പ്രവർത്തിക്കുന്നതായി കെ എസ് ടി എ യുടെ നേതൃത്വത്തിലുള്ള പബ്ലിസിറ്റി കമ്മറ്റി കൺവീനർ ജോൺസൺ സി ജോൺ അറിയിച്ചു.


