പനച്ചിക്കാട് : പഞ്ചായത്തിൽ വെൽഫെയർ പാർട്ടി ഇലക്ഷൻ കമ്മിറ്റി രൂപീകരിച്ചു. സംസ്ഥാന സെക്രട്ടറി ഡോ: അൻസാർ അബൂബക്കർ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് നടന്ന ഇലക്ഷൻ കമ്മിറ്റി രൂപീകരണത്തിൽ രഞ്ജിത്ത് പി ( ചെയർമാൻ),പ്രജിത്ത് പി റ്റി ( സെക്രട്ടറി) സാജൻ എം പി ( കൺവീനർ) ആര്യനന്ദ പി ആർ ( സോഷ്യൽ മീഡിയ)
രഘു പി ആർ ( മീഡിയ) എന്നിവരെ തിരഞ്ഞെടുത്തു. ജില്ലാ ജനറൽ സെക്രട്ടറി അർച്ചന പ്രജിത്ത്, മണ്ഡലം പ്രസിഡന്റ്
ലത്തീഫ്, വിമൺ ജസ്റ്റിസ് ജില്ലാ പ്രസിഡന്റ് ദീപ രതീഷ് എന്നിവർ സംസാരിച്ചു, പുതിയതായി പാർട്ടിലേക്ക് കടന്നുവന്നവർക്ക് പാർട്ടി സംസ്ഥാന സെക്രട്ടറി മെമ്പർഷിപ് വിതരണം നടത്തി
Advertisements


