കോട്ടയം: പരുത്തുംപാറയിൽ ബൈക്ക് അപകടത്തിൽ മരിച്ച യുവാവിൻ്റെ സംസ്കാരം നടത്താൻ സ്ഥലം വിട്ടു നൽകി എസ്.എൻ.ഡി.പി ശാഖാ യോഗം. വിശ്വകർമ്മ സമുദായാംഗമായ യുവാവിൻ്റെ സംസ്കാരം നടത്താനാണ് ശാഖാ യോഗം സ്ഥലം വിട്ടു നൽകിയത്. മാർച്ച് 31 ചൊവ്വാഴ്ച പരുത്തുംപാറ പാച്ചിറ സി.എസ്.എസ് സ്കൂളിനു സമീപം ഉണ്ടായ അപകടത്തിൽ കുറിച്ചി തോട്ടുപുറം വിഷ്ണു ഓമനക്കുട്ടനാ(24)ണ് മരിച്ചത്. സ്വന്തമായി സ്ഥലം ഇല്ലാത്ത കുടുംബം തോട്ടക്കാട് തകിടിപ്പുറത്തു വാടകക്കാണ് താമസിക്കുന്നത്. വിശ്വകർമ്മ സമുദായ അംഗമായ കുടുംബത്തിന് മൃതദേഹം സംസ്കരിക്കാൻ സ്ഥലം ഇല്ലാത്തതിനാൽ മാതാവിന്റെ ആവശ്യം പരിഗണിച്ചു ചങ്ങനാശ്ശേരി യൂണിയനിൽപ്പെട്ട തോട്ടയ്ക്കാട് എസ് എൻ എൻ ഡി പി ശാഖ നമ്പർ 1518 അടിയന്തിര യോഗം ചേർന്ന് ശ്മശാനം സംസ്കാരത്തിനായി വിട്ടുനൽകാൻ തീരുമാനം എടുക്കുകയായിരുന്നു. സംസ്കാരം ഏപ്രിൽ ഒന്ന് ബുധനാഴ്ച പകൽ മൂന്നിനു തോട്ടക്കാട് എസ് എൻ ഡി പി 1518ാംനമ്പർ ശാഖ ശ്മശാനത്തിൽ നടക്കും. പിതാവ് :ഓമനകുട്ടൻ
മാതാവ് :വിജയമ്മ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സഹോദരങ്ങൾ : വൃന്ദ, വിജയ്.

