ആരോഗ്യമന്ത്രിഇടപെടു ;ഏറുമാടത്തില്‍ കഴിഞ്ഞ പൊന്നമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു;ചികിത്സക്ക് ശേഷം താമസം ഗവ. മഹിളാ മന്ദിരത്തില്‍

പത്തനംതിട്ട : സീതത്തോട് ളാഹ വനമേഖലയിലെ ആദിവാസി ഊരില്‍ വന്യമൃഗങ്ങളെ പേടിച്ച് നിറവയറോടെ രാത്രി ഏറുമാടത്തില്‍ കഴിഞ്ഞ പൊന്നമ്മയെ തുടര്‍ ചികിത്സക്കായി പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നേരിട്ട് ഇടപെട്ട് വനിതശിശു വികസന വകുപ്പ്, ആരോഗ്യവകുപ്പ്, പട്ടികവര്‍ഗ വികസന വകുപ്പ് എന്നിവയുടെ ഏകോപനത്തോടെയാണ് ഇതിനുള്ള നടപടി സ്വീകരിച്ചത്. ഇവരെ സുരക്ഷിതമായി താമസിപ്പിക്കാനും മതിയായ ചികിത്സ ഉറപ്പാക്കാനും വനിത ശിശുവികസന വകുപ്പിനും ആരോഗ്യ വകുപ്പിനും മന്ത്രി നിര്‍ദേശം നല്‍കി.

ചികിത്സയ്ക്കു ശേഷം പൊന്നമ്മയേയും മക്കളേയും ഗവ. മഹിളാ മന്ദിരത്തില്‍ താമസിപ്പിക്കുന്നതിനും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
എട്ടുമാസം ഗര്‍ഭിണിയാണ് പൊന്നമ്മ. ആരോഗ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ 11 മണിയോടെ ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ യു. അബ്ദുള്‍ ബാരി, വനിത സംരക്ഷണ ഓഫീസര്‍ എ. നിസ, റാന്നി അഡീഷണല്‍ ശിശു വികസന പദ്ധതി ഓഫീസര്‍ സ്മിത, അങ്കണവാടി വര്‍ക്കര്‍ എന്നിവര്‍ സീതത്തോട് ളാഹ അതിര്‍ത്തിയിലുള്ള രാജേന്ദ്രന്‍ പൊന്നമ്മ ദമ്പതികളുടെ താമസസ്ഥലത്ത് എത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇവര്‍ക്കൊപ്പം ആരോഗ്യപ്രവര്‍ത്തകരും, ട്രൈബല്‍ ഓഫീസറും ദമ്പതികളോട് വിവരങ്ങള്‍ അന്വേഷിച്ചു. വനത്തില്‍ താമസിക്കുമ്പോഴുണ്ടാകുന്നതും ഏറുമാടത്തില്‍ കയറുന്നതിലുമുള്ള ബുദ്ധിമുട്ടുകള്‍ രാജേന്ദ്രന്‍, പൊന്നമ്മ ദമ്പതികളെ ഇവര്‍ പറഞ്ഞു മനസിലാക്കി. പൊന്നമ്മക്ക് വിളര്‍ച്ച രോഗമുണ്ടെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് പൊന്നമ്മയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് തുടര്‍ ചികിത്സയ്ക്കായി എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. എന്നാല്‍, ചികിത്സയ്ക്കു ശേഷം വനത്തിലേക്ക് ഉടന്‍തന്നെ മടങ്ങണമെന്ന നിലപാടിലാണ് രാജേന്ദ്രന്‍. നാട്ടിലെ കാലാവസ്ഥ തങ്ങള്‍ക്കും മക്കള്‍ക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നാണ് രാജേന്ദ്രന്‍ പറയുന്നത്

Hot Topics

Related Articles