ആരാണത് ചാര വനിതയോ.. ! പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ ചോദ്യം ചോദിച്ച നോർവീജിയൻ മാധ്യമ പ്രവർത്തകയ്ക്ക് നേരെ സൈബർ ആക്രമണം 

ജനീവ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോർവെ സന്ദർശനത്തിനിടയിലെ നാടകീയ സംഭവങ്ങളില്‍ ലോക ശ്രദ്ധ നേടി നോർവീജിയൻ മാധ്യമ പ്രവർത്തക.നോർവേ സന്ദർശനത്തിനിടെ ഇന്ത്യൻ എംബസി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യത്തെയും മനുഷ്യാവകാശത്തെയും നോർവീജിയൻ മാധ്യമപ്രവർത്തകയാണ് ഹെല്ലെ ലങ് ചോദ്യം ചെയ്തത്. ലോക മാധ്യമ സ്വാതന്ത്ര്യ സൂചികയിലെ ഇന്ത്യയുടെ സ്ഥാനം അടക്കം ചൂണ്ടിക്കാട്ടി ഹെല്ലെ ലങ് വിമർശനം ഉയർത്തിയപ്പോള്‍ മലയാളിയായ കേന്ദ്ര വിദേശകാര്യ സെക്രട്ടറി സിബി ജോർജ് ആണ് മറുപടി നല്‍കിയത്. 

Advertisements

ഇന്ത്യയുടെ സംസ്കാരം, ചെസിന്റെ ഉത്ഭവം, യോഗ, കൊവിഡ് വാക്സിൻ നയതന്ത്രം എന്നിവയെക്കുറിച്ചെല്ലാം ദീർഘമായി സംസാരിച്ചാണ് സിബി ജോർജ് ഹെല്ലെ ലങിന് മറുപടി നല്‍കിയത്. ഇതിന് പിന്നാലെ രൂക്ഷമായ സൈബർ ആക്രമണമാണ് ഇവർ നേരിടേണ്ടി വന്നത്. ചൈനയെയും ഷി ജിൻപിങ്ങിനെയും പുകഴ്ത്തി ഇവർ മുൻപ് എഴുതിയ ലേഖനങ്ങള്‍ ചൂണ്ടിക്കാണിച്ച്‌ ഹെല്ലെ ലങ് വിദേശ ചാരവനിതയാണെന്നും വിദേശ ഏജന്റാണെന്നും വരെ ആരോപണം ഉയർന്നിരുന്നു. വിവാദങ്ങള്‍ക്ക് പിന്നാലെ ഇവരുടെ എക്സ് അക്കൌണ്ടിന് വലിയ രീതിയില്‍ ഫോളോവേഴ്സ് കൂടുകയും ചെയ്തിരുന്നു. മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള വലിയൊരു ആഗോള ചർച്ചയ്ക്ക് വഴിവയ്ക്കുന്നതായിരുന്നു സംഭവം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഓസ്‌ലോ ആസ്ഥാനമായി പ്രവർത്തിക്കുന്ന, പതിനാലായിരത്തില്‍ താഴെ മാത്രം വരിക്കാരുള്ള ‘ദാഗ്‌സാവിസെൻ’എന്ന നോർവീജിയൻ പത്രത്തിലെ കമന്റേറ്ററാണ് ഹെല്ലെ ലങ്. മുൻപ് പല പ്രമുഖ മാധ്യമങ്ങള്‍ക്കും ഫ്രീലാൻസറായി ഇവർ ജോലി ചെയ്തിട്ടുണ്ട്. ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തെ കടുത്ത ഭാഷയില്‍ വിമർശിച്ചും ഇലോണ്‍ മസ്കിന്റെ ടെസ്‌ല കമ്പനിക്കെതിരെയും ശക്തമായി പ്രതികരിക്കുന്നതാണ് ഇവരുടെ മുൻകാല ലേഖനങ്ങള്‍. ഹെല്ലെ ലങ് വിവാദം ഇന്ത്യൻ രാഷ്ട്രീയത്തിലും ചർച്ചയായിട്ടുണ്ട്. ചോദ്യങ്ങളില്‍ നിന്ന് പ്രധാനമന്ത്രി ഭയന്ന് ഓടുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും മഹുവ മൊയ്ത്രയും ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചു. ഇതിന് പിന്നാലെ ഹെല്ലെ ലങ് നരേന്ദ്ര മോദിയുടെ നോർവേ സന്ദർശനത്തെക്കുറിച്ചുള്ള നിലപാട് അറിയാൻ രാഹുല്‍ ഗാന്ധിയോട് ഒരു ഫോണ്‍ അഭിമുഖം ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ഒരു മാധ്യമപ്രവർത്തകയുടെ അനാവശ്യമായ ബഹളത്തെയാണ് ആഘോഷമാക്കുന്നതെന്നാണ് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ പ്രതികരിച്ചത്. 

Hot Topics

Related Articles