പുതുച്ചേരിയിൽ ഭരണപ്പോര്; ഭരണം നിലനിർത്താൻ എൻ.ആർ കോൺഗ്രസിനെ മുൻ നിർത്തി ബിജെപി 

പുതുച്ചേരി: കേന്ദ്ര ഭരണം നിലനില്‍ക്കുന്ന പുതുച്ചേരിയില്‍ ഇത്തവണ ഭരണം നിലനിർത്താൻ ഭൂരിപക്ഷ ഘ‍‍ടകമായ എൻ.ആർ കോണ്‍ഗ്രസിനെ മുൻ നിർത്തിയാണ് ബിജെപിയുടെ നീക്കങ്ങള്‍ ഒരുങ്ങുന്നത്. കഴിഞ്ഞ 2021 നിയമസഭാ തെരഞ്ഞെടുപ്പില്‍ 10 സീറ്റില്‍ ഭൂരിപക്ഷം കിട്ടിയ എൻ.ആർ കോണ്‍ഗ്രസും ആറു സീറ്റ് നേട‍ിയ ‍‍ബിജെപിയും പൊടുന്നനെ ഉരുത്തിരിഞ്ഞ ധാരണയിലാണ് അന്ന് ഭരണം പടിച്ചെടുക്കുന്നത്. പുതുച്ചേരിയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രി സ്ഥാനം അടക്കിവാണ എൻ. രംഗസ്വാമി വീണ്ടും മത്സരത്തിനായി ഇറങ്ങുമ്ബോള്‍ വിജയത്തില്‍ കുറ‌ഞ്ഞൊന്നും എൻ‍ഡിഎ പ്രതീക്ഷിക്കുന്നില്ല. അതേസമയം, 33 നിയമസഭാ സീറ്റുകളില്‍ മൂന്ന്‌ സീറ്റുകളില്‍ കേന്ദ്ര നോമിനിയും അടങ്ങുന്ന പുതുച്ചേരിയില്‍ ഡിഎംകെ കോണ്‍ഗ്രസ് സഖ്യത്തിന് ഇത് അഭിമാന പോരാട്ടം കൂടിയാണ്.

Advertisements

കൊളോണിയൻ ഭരണത്തില്‍ നിന്നും ആദ്യ തെരഞ്ഞെടുപ്പിലേക്ക്


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തമിഴും, ഇഗ്ലീഷും, പൊതുവെ സംസാരത്തില്‍ പ്രകടമാകുന്നുണ്ടെങ്കിലും ചരിത്രത്തെ അടയ‍ാളപ്പെടുത്തുന്ന ഫ്രഞ്ച് പ്രയോഗവും ഭാഷാ വൈവിധ്യങ്ങളും പുതുച്ചേരിയുടെ പ്രത്യേകതകളാണ്. 1962ലാണ് ഫ്രഞ്ച് കോളനികളില്‍ ഒന്നായിരുന്ന പുതുച്ചേരി നിയമപ്രകാരം കേന്ദ്രഭരണ പ്രദേശമായി മാറ്റുന്നത്. 1947ല്‍ ബ്രിട്ടീഷ് ഭരണത്തില്‍ നിന്നും ഇന്ത്യ മോചനം നേടിയിരുന്നെങ്കിലും ഫ്രഞ്ച് അധികാരത്തില്‍ നിന്നും പുതുച്ചേരി വിഘടിക്കാൻ കാലങ്ങള്‍ എടുത്തതും ചരിത്രമാണ്. പന്നീട് നടന്ന 1964 ലെ പൊതു തെരഞ്ഞെടുപ്പിലാണ് ഇന്ത്യൻ നാഷണല്‍ കോണ്‍ഗ്രസ് ആദ്യ സർക്കാർ രൂപീകരിക്കുന്നത്. 30 സീറ്റില്‍ 22 സീറ്റ് ഭൂരിപക്ഷത്തിലെ വിജയം പുതച്ചേരിയില്‍ കോണ്‍ഗ്രസിന് രാഷ്ട്രീയ അപ്രമാധിപത്യമാണ് നല്‍കിയിരുന്നത്.

എൻ രംഗസ്വാമിയും എൻ.ആർ കോണ്‍ഗ്രസും

കോണ്‍ഗ്രസിന്റെ ഭാഗമായിരുന്ന എൻ രംഗസ്വാമി പാർട്ടിയിലെ കലഹങ്ങളുടെ ഭാഗമായാണ് കോണ്‍ഗ്രസ് വിടുന്നത്. 2006ലെ തെരഞ്ഞെടുപ്പിനു ശേഷമാണ് മുഖ്യമന്ത്രിയായിരുന്ന എൻ. രംഗസ്വാമി രാജിവെക്കുന്നതും പിന്നീട് എൻ.ആർ കോണ്‍ഗ്രസ് എന്ന പാർട്ടി രൂപീകരിച്ച്‌ 2011ലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു വിജയിക്കുന്നതും. അന്ന് എഐഡിഎംകെയുമായി സഖ്യത്തില്‍ എഐഎൻആർസി അധികാരത്തില്‍ വന്നു. അതേസമയം പാർട്ടിയിലെ പടലപിണക്കങ്ങള്‍ കോണ്‍ഗ്രസിന് പുതുച്ചേരിയുടെ ഭരണം നഷ്ടമാകുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചു. കൂറുമാറിയ രംഗസ്വാമിയുടെ വിജയം അന്ന് തിരിച്ചടിയായി മാറിയിരുന്നു. കോണ്‍ഗ്രസില്‍ നിന്നും പൊരുതിയിറങ്ങിയ എൻ രംഗസ്വാമിക്ക് സഖ്യ സർക്കാരിലൂടെ മുഖ്യമന്ത്രി സ്ഥാനവും ലഭിച്ചു. കോണ്‍ഗ്രസിനെ കൂടാതെ പുതുച്ചേരിയില്‍ വേരുറപ്പിച്ച കമ്മ്യൂണിറ്റ് പാർട്ടിക്കും, ഡിഎംകെക്കും പുതിയ വെല്ലുവിളിയായി എൻആർ കോണ്‍ഗ്രസ് അപ്പോഴേക്കും പുതുച്ചേരിയില്‍ മാറിയിരുന്നു.

ബിജെപിയുടെ വളർച്ച

സംഘടനാ ശേഷിയില്‍ പോരായ്മ ബിജെപിയെ എക്കാലവും പുതുച്ചേരിയുടെ രാഷ്ട്രീയത്തില്‍ നിന്നും അകറ്റിയിരുന്നു. എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 6 സീറ്റിന്റെ നേട്ടം ബിജെപിയെ സഖ്യ സർക്കാരുണ്ടാക്കാനും ഭരണം കൈപ്പിടിയിലാക്കാനും സാധ്യമാക്കി. അതിന്റെ ആദ്യ ഘട്ടമെന്നോണം കേന്ദ്ര സർക്കാർ നോമിനിയില്‍ ബിജെപി അംഗത്തെ നിയമസഭയിലെത്തിച്ച്‌ പ്രാധിനിത്യം ഉറപ്പുവരുത്തി. പിന്നീട് മറ്റു പാർട്ടികളില്‍ നിന്നും കൂറുമാറിയ എംഎല്‍എമാരെ അടർത്തിയെടുത്ത് നിയമസഭയില്‍ വേരോട്ടം ഉറപ്പിച്ചിരുന്നു. 2016ലും 2018ലും ഒരോ മണ്ഡലത്തിലും വോട്ട് ഷെയർ വർധിപ്പിച്ചുകൊണ്ടായിരുന്നു പടിപടിയായിട്ടുള്ള ബിജെപിയുടെ വളർച്ച. ഈ വരുന്ന തെരഞ്ഞെടുപ്പില്‍ എഐഡിഎംകെ, എൻ.ആർ കോണ്‍ഗ്രസ്, സംഖ്യത്തില്‍ എൻഡിഎ കളത്തിലിറങ്ങുമ്ബോള്‍ ഒരു സർവ്വാധിപത്യത്തിലേക്കാണ് എൻ.ആർ കോണ്‍ഗ്രസിലൂടെ ബിജെപി എത്താൻ ശ്രമിക്കുന്നതും.

പുതുച്ചേരിയില്‍ അട്ടിമറി വിജയം പ്രതീക്ഷിച്ചാണ് ഇത്തവണ കോണ്‍ഗ്രസ്-ഡിഎംകെ സഖ്യം മത്സരിക്കുന്നത്. അതേസമയം, സീറ്റ് വിഭജനത്തില്‍ വന്ന കല്ലുകടി ഇത്തവണ വിനയായേക്കാം. ഡിഎംകെ മത്സരിക്കാൻ ആവശ്യപ്പെട്ട സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാർത്ഥി നാമനിർദ്ദേശം നല്‍കിയതോടെ ഉടലെടുത്ത പ്രശ്നങ്ങള്‍ കോണ്‍ഗ്രിസിന് തിരിച്ചടിയാകാനിടയുണ്ട്. അതേസമയം ലോട്ടറിരാജാവ് സാന്റിയാഗോ മാർട്ടിന്റെ മകൻ ജോസ് ചാള്‍സ് മാർട്ടിൻ നേതൃത്വം നല്‍കുന്ന ലക്ഷ്യ ജനനായക കക്ഷിയെ (എല്‍.ജെ.കെ) മുന്നണിയിലെടുക്കാനുള്ള ബി.ജെ.പി. നീക്കത്തില്‍ രംഗസ്വാമിക്കുള്ള പ്രതിഷേധം സീറ്റ് വിഭജന ചർച്ചയില്‍ ബിജെപിയെ ഉലച്ചിരുന്നു.

2021ലെ പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം

1964ലെ ആദ്യ തെരഞ്ഞെടുപ്പുകളിലെ ഫലം കോണ്‍ഗ്രസിന് അനുകൂലമായതും തുടർന്ന് മാറി മാറി ഭരണം പിടിച്ചടക്കാൻ കഴിഞ്ഞിരുന്നെങ്കിലും പിന്നീട് അങ്ങോട്ട് അത് ആവർത്തിക്കാൻ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. 2021ല്‍ കോണ്‍ഗ്രസിന് ആകെ കിട്ടിയത് രണ്ട് സീറ്റുകള്‍ മാത്രമായിരുന്നു. എന്നാല്‍ ഡിഎംകെ ആകട്ടെ ആറ് സീറ്റുകളും നേടി രണ്ടാം സ്ഥാനത്തുമായിരുന്നു. സഖ്യകക്ഷിയായിരുന്നെങ്കിലും ഭൂരിപക്ഷം ഉറപ്പിക്കാൻ കഴിയാതെ വന്നതോടെ മുന്നണിക്ക് പ്രതിപക്ഷത്തേക്ക് ഒതുങ്ങേണ്ടിവന്നു.

പാർട്ടി – സീറ്റ് നില

എഎൻആർസി – 10

ഡിഎംകെ – 6

ബിജെപി – 6

കോണ്‍ഗ്രസ് – 2

സ്വതന്ത്രർ – 6

Hot Topics

Related Articles