കോട്ടയം: പാഴ്സൽ ഓഫിസിലെ ചാക്കിനുള്ളിൽ പുകയില മണം..! റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ ആർ.പി.എഫ് സംഘം നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് 270 കിലോ പുകയില ഉത്പന്നങ്ങൾ. ഇന്ന് രാവിലെ 10.30 മണിയോടെയാണ് ആർ.പി.എഫ് സംഘം പരിശോധന നടത്തിയത്. ആർ.പി.എഫ് എസ്.ഐ ഡി. നഗബാബു, എ.എസ്.ഐ എസ്. സന്തോഷ് കുമാർ, ഹെഡ് കോൺസ്റ്റബിൾ അനിൽ കെ. ബാബു എന്നിവർ നടത്തിയ പരിശോധനയിലാണ് പുകയില ഉത്പന്നങ്ങൾ കണ്ടെത്തിയത്. ബെംഗളൂരു സിറ്റിയിൽ നിന്ന് കോട്ടയത്തേക്ക് ബുക്ക് ചെയ്ത പാഴ്സലിൽ നടത്തിയ പരിശോധനയിലാണ് പുകയില ഉത്പന്നങ്ങൾ കണ്ടെത്തിയത്.
റെയിൽവേ സ്റ്റേഷൻ ട്രാക്കിൽ നോൺ വെജിറ്റേറിയൻ റിഫ്രെഷിംഗ് റൂമിന്റെ മുൻവശം) കൂട്ടി വച്ചിരിക്കുന്നവയിൽ നിന്ന് പുകയില വാസന ഉയരുന്നതു ശ്രദ്ധയിൽപ്പെട്ടു. സംശയം തോന്നിയതിനാൽ, ആ 05 പാർസലുകളും സാക്ഷികളുടെ സാന്നിധ്യത്തിൽ തുറന്ന് പരിശോധിച്ചപ്പോൾ, അതിൽ മുഴുവൻ 270 കിലോ ഭാരമുള്ള (120 സർദാ പാൻ) പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തി. ഇത് ട്രെയിനിൽ നിന്നും ഇറക്കിയതാണ് എന്ന് കണ്ടെത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അസം നാഹർബരി ബാഖുള പദുമനി അമീർ അലി എന്ന ആളുടെ പേരിലാണ് പാഴ്സൽ കോട്ടയത്ത് എത്തിച്ചത്. ഇയാൾ പാർസൽ ഓഫീസിൽ എത്തി പാർസലുകൾ ആവശ്യപ്പെട്ടു. തുടർചോദ്യം ചെയ്യലിൽ, കോട്ടയം പ്രദേശത്ത് പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസേൽ വ്യാപാരം നടത്തുന്നുവെന്നും ചെറിയ വ്യാപാരികൾക്ക് ഇത് വിതരണം ചെയ്യുന്നതായും, ഇതിനായി മുകളിലെ പാർസലുകൾ ബെംഗളൂരുവിലെ പരിചയക്കാരുടെ സഹായത്തോടെ റെയിൽവേ സ്വീകരിക്കില്ലെന്ന ഭയത്താൽ പുകയില പദാർത്ഥങ്ങളെന്ന് വെളിപ്പെടുത്താതെ, റെഡിമേഡ് വസ്ത്രങ്ങൾ എന്നു തെറ്റായി രേഖപ്പെടുത്തി ബുക്ക് ചെയ്തതാണെന്നും സമ്മതിച്ചു. പ്രതിയ്ക്കെതിരെ കേസെടുത്ത ശേഷം ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു.

