കോട്ടയം: പ്രായപൂർത്തിയാകാത്ത അതിജീവിതയെതട്ടിക്കൊണ്ടുപോയി. കൊല്ലുമെന്ന് പറഞ്ഞു ഭീഷണി പ്പെടുത്തി ലൈംഗിക അതിക്രമണം നടത്തി ഗർഭിണിയാക്കുന്നതിനിടയാക്കിയ കേസിൽ പ്രതിക്ക് 51 വർഷം കഠിനതടവിനും പതിനായിരം രൂപ പിഴയും. അതിരമ്പുഴ നാൽപ്പാത്തിമല പടിഞ്ഞാറ്റുംഭാഗം താന്നിക്കൽ വീട്ടിൽ ടി.എം മഹേഷിനെ(20)യാണ് കോട്ടയം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (പോക്സോ ) ജഡ്ജി എച്ച്. റോഷ്നി ശിക്ഷിച്ചത്. പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്.
2024 ഫെബ്രുവരി രണ്ടിനായിരുന്നു കേസിന് ആസ്പദമായ സംഭവം. ഏറ്റുമാനൂർ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ഇൻസ്പപെക്ടർമാർ ആയിരുന്ന ഷാജോ വർഗീസ്, എ.എസ് അൻസൽ എന്നിവരാണ് അന്വേഷണം നടത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 21 സാക്ഷികളെ വിസ്തരിക്കുകയും 28 പ്രമാണങ്ങൾ ഹാജരാക്കുകയും ചെയ്ത കേസ്സിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യുട്ടർ അഡ്വ. പോൾ കെ. എബ്രഹാം ഹാജരായി.

