രാമനുജൻ പുരസ്കാര വിതരണം 16ന്

കോട്ടയം : കേരള ഗണിതശാസ്ത്ര പരിഷത്ത് സംസ്ഥാനത്തെ മികച്ച ഗണിത ശാസ്ത്ര അദ്ധ്യാപകർക്കു നൽകുന്ന ശ്രീനിവാസ രാമാനുജൻ പുരസ്ക്കാരങ്ങൾ മെയ് 16 ന് സമ്മാനിക്കും. എൽ കെ ജി മുതൽ പ്ലസ് ടു വരെ ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്ക് നൽകുന്ന എം ടി എസ് ഇ സ്കോളർഷിപ്പുകളുടെ വിതരണവും ഇ തോടൊപ്പം നടക്കും.രാവിലെ 11ന് കോട്ടയം ബേക്കർ വിദ്യാ പീഠo ഓഡിറ്റോറിയത്തിലാണ് ചടങ്ങ്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ജോഷി ഫിലിപ്പ് ഉദ്ഘാടന കർമ്മം നിർവഹിക്കും.
ഒ കുഞ്ഞികൃഷ്ണൻ മെമ്മോറിയൽ ഗണിത ശാസ്ത്ര ക്വിസ് രാവിലെ 10ന് നടക്കും.
സന്തോഷ്‌ കെ (മേ മുണ്ട എഛ് എസ് എസ്, കോഴിക്കോട് ), രാജേശ്വരിയമ്മ എസ് പി (സെന്റ് സെബാസ്റ്റ്യൻസ് പബ്ലിക് സ്ക്കൂൾ,
പേരൂർ), മായ കെ പി (ജെ എഫ് കെ എം എഛ് എസ് എസ്, കായംകുളം ), രാധാമണി ആർ (വിദ്യാനന്ദ വിദ്യാഭവൻ, കൊടുങ്ങൂർ), പ്രസന്ന വി (എസ് എൻ ട്രസ്റ്റ്‌ സെൻട്രൽ സ്കൂൾ, ഷൊർണ്ണൂർ )എന്നിവർക്കാണ് രാമാനുജൻ അവാർഡ് നൽകുന്നത്.
മികച്ച സ്കൂളുകൾക്കുള്ള ട്രോഫികൾ അരവിന്ദ വിദ്യാമന്ദിരം, ആനിക്കാട്, നേവി ചിൽഡ്രൻ സ്കൂൾ, കൊച്ചി, വാഡി രഹമ ഇംഗ്ലീഷ് സ്കൂൾ, കോഴിക്കോട്,ഭവൻസ് ആദർശ വിദ്യാലയ, കാക്കനാട് എ ന്നിവർക്കും നൽകും.

Advertisements

Hot Topics

Related Articles