രാമപുരം : ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി കേരള ഗ്രാമീൺ ബാങ്ക് രാമപുരം ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ രാമപുരം എസ് എച്ച് എൽ.പി സ്കൂളിൽ അക്കൗണ്ട് ഓപ്പണിങ് ക്യാമ്പ് സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ബാങ്കിംഗ് സേവനങ്ങളെക്കുറിച്ചും ഡിജിറ്റൽ ബാങ്കിംഗ് സൗകര്യങ്ങളെക്കുറിച്ചും ബോധവത്കരണം നൽകി.
ക്യാമ്പിൽ ബ്രാഞ്ച് മാനേജർ അനുഷ യു, അസിസ്റ്റന്റ് മാനേജർമാരായ ജോജു ജോസഫ്, റിൻഷ എ., സബ് സ്റ്റാഫ് അംഗം സന്ദീപ് രാജു എന്നിവർ നേതൃത്വം നൽകി. ക്യാമ്പിൽ നിരവധി പേർ പുതിയ അക്കൗണ്ടുകൾ തുറക്കുകയും വിവിധ ബാങ്കിംഗ് സേവനങ്ങളെക്കുറിച്ച് വിവരങ്ങൾ നേടുകയും ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പുതിയ സ്കൂൾവർഷം തുടങ്ങുന്നതിന് മുന്നോടിയായി കുട്ടികൾക്ക് ബാങ്ക് അക്കൗണ്ട് തുടങ്ങാൻ സ്കൂളിൽ സൗകര്യം ഒരുക്കിയത് കൂടുതൽ ഉപകാരപ്രദമായിരുന്നുവെന്ന് മാതാപിതാക്കൾ പറഞ്ഞു. സ്കൂൾ എച്ച് എം സി. ലിസാ മാത്യുസ്, പി ടി എ പ്രസിഡന്റ് ദീപു സുരേന്ദ്രൻ, അധ്യാപകരായ ബെറ്റ്സി മാത്യു, ജോബി ജോസഫ്, ജീന ജോയി എന്നിവർ നേത്യത്വം നൽകി.


