രാമപുരം : സ്കൂൾ അങ്കണത്തിലെ ‘ഹരിത പാഠശാല’യിൽ കൃഷി ചെയ്ത ശീതകാല പച്ചക്കറികളുടെ ആദ്യ വിളവെടുപ്പ് വർണ്ണാഭമായ ചടങ്ങുകളോടെ നടത്തി. രാമപുരം എസ് എച്ച് എൽ പി സ്കൂളിൽ വിദ്യാർത്ഥികളുടെയും , മാതാപിതാക്കളുടെയും,അധ്യാപകരുടെയും നേതൃത്വത്തിൽ ജൈവരീതിയിൽ നട്ടുനനച്ചു വളർത്തിയ കാബേജ്, കോളിഫ്ലവർ എന്നിവയുടെ വിളവെടുപ്പാണ് നടന്നത്.
വിളവെടുപ്പ് ഉദ്ഘാടനം രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. ശാന്താറാം നിർവഹിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ ലിസമ്മ മത്തച്ചൻ അധ്യക്ഷത വഹിച്ചു. കുട്ടികളിൽ കാർഷിക അവബോധം വളർത്തുന്നതിനായി സ്കൂൾ നടപ്പിലാക്കുന്ന ‘ഹരിത പാഠശാല’ പദ്ധതി മാതൃകാപരമാണെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പി.ടി.എ പ്രസിഡൻ്റ് ദീപു സുരേന്ദ്രൻ, സ്കൂൾ പി.ആർ.ഒ ഹരീഷ് ആർ. കൃഷ്ണ, ബിനീഷ് ചാലിൽ, ജിൻസ് ഗോപിനാഥ്, ഡെൻസിൽ അമ്പാട്ട് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. അധ്യാപകരും പി.ടി.എ പ്രതിനിധികളും കുട്ടികളും വിളവെടുപ്പ് ഉത്സവത്തിൽ സജീവമായി അണിനിരന്നു. വരും ദിവസങ്ങളിലും കൃഷിത്തോട്ടത്തിലെ മറ്റ് വിളകളുടെ വിളവെടുപ്പ് തുടരുമെന്ന് ഹെഡ്മിസ്ട്രസ്സ് സി.ലിസാ മാത്യൂസ് അറിയിച്ചു.


