മന്ത്രിമന്ദിരങ്ങളുടെ തർക്കം പരിഹരിച്ചു; പമ്പയിൽ രമേശ് ചെന്നിത്തല തന്നെ ; കെ.മുരളീധരൻ സാനഡുവിൽ 

തിരുവനന്തപുരം: വി ഡി സതീശൻ മന്ത്രിസഭയില്‍ വകുപ്പുകളുടെ കാര്യത്തില്‍ മാത്രമല്ല മന്ത്രിമന്ദിരങ്ങളുടെ കാര്യത്തിലുള്ള തർക്കങ്ങള്‍ക്ക് പരിഹാരമായി മന്ത്രിമാർക്ക് ഔദ്യോഗിക വസതികള്‍ അനുവദിച്ചു.മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് തൊട്ടടുത്തുള്ള ‘പമ്പ’യാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് അനുവദിച്ചത്. കഴിഞ്ഞ സർക്കാരില്‍ പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രിയായിരുന്ന മുഹമ്മദ് റിയാസ് താമസിച്ചിരുന്ന പമ്പ തനിക്ക് വേണമെന്നാണ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. ക്ലിഫ് ഹൗസിന് തൊട്ടടുത്തുള്ള അശോകയാണ് സണ്ണി ജോസഫിന് അനുവദിച്ചത്. കെ. മുരളീധരന് സാനഡു , എപി അനില്‍കുമാറിന് കാവേരി, പി സി വിഷ്ണുനാഥിന് നിള, എം ലിജുവിന് അജന്ത, റോജി എം ജോണിന് ഗ്രേസ്, ടി സിദ്ധിഖിന് ഗംഗ, കെ എ തുളസിക്ക് പ്രശാന്ത്, ബിന്ദു കൃഷ്ണക്ക് തൈക്കാട് ഹൗസ്, ഒ ജെ ജനീഷിന് മൻമോഹൻ ബംഗ്ലാവ് എന്നിങ്ങനെയാണ് അഅനുവദിച്ചത്.

Advertisements

ലീഗ് മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടിക്ക് ലൈന്ത്രസ്റ്റ്, എൻ ഷംസുദീൻ നെസ്റ്റ്, കെഎം ഷാജിക്ക് പൗർണ്ണമി, പികെ ബഷീറിന് ഉഷസ്, വി.ഇ അബ്ദുല്‍ ഗഫൂറിന് കവടിയാർ ഹൗസ് എന്നീ വസതികള്‍ അനുവദിച്ചു. മോൻസ് ജോസഫിന് പെരിയാർ, ഷിബു ബേബി ജോണിന് എസ്സെൻഡേൻ, സിപി ജോണിന് റോസ് ഹൗസ് എന്നിങ്ങനെയാണ് ഔദ്യോഗിക വസതികള്‍ അനുവദിച്ചത്. ഔദ്യോഗിക വസതികള്‍ സംബന്ധിച്ച ചർച്ചകളില്‍ ഒരേ വസതിക്കായി മൂന്നു മന്ത്രിമാർ വരെ രംഗത്തു വന്നിരുന്നു. നിള, സാനഡു, ഗ്രേസ് എന്നീ മന്ത്രി മന്ദിരങ്ങള്‍ക്കായി നിരവധി പേർ രംഗത്തുണ്ടായിരുന്നു. ച‍ർച്ചകള്‍ക്കൊടുവില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുമാണ് അന്തിമ പട്ടിക തയ്യാറാക്കി ഉത്തരവിറക്കിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം മുൻ മന്ത്രിമാർ താമസമൊഴിഞ്ഞ കെട്ടിട്ടങ്ങളിലെല്ലാം അറ്റകുറ്റപ്പണി വേണമെന്നാണ് പൊതുമരാമത്ത് വകുപ്പ് പറയുന്നത്. അതിനായി തയ്യാറാക്കി നല്‍കിയ എസ്റ്റിമേറ്റ് അംഗീകരിച്ച്‌ ഉത്തരവിറങ്ങുമിറങ്ങി. 3.96 കോടിയാണ് അറ്റകുറ്റപ്പണിക്കായി ചെവവഴിക്കുന്നത്. 135.64 ലക്ഷം രൂപ ക്ലിഫ് ഹൗസ് അറ്റക്കുറ്റപ്പണിയായി ഇതില്‍ ഉള്‍പ്പെടുന്നുവെന്നാണ് വിവരം. സാമ്പത്തിക പരാധീനതയുള്ളതിനാല്‍ മോടി പിടിപ്പിക്കലൊന്നും വേണ്ടെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാല്‍ മോടി പിടിപ്പിക്കാതെ താമസിക്കാൻ കഴിയില്ലെന്നാണ് പൊതുമരാമത്ത് സെക്രട്ടറി സർക്കാരിനെ അറിയിച്ചിരിക്കുന്നത്. അറ്റകുറ്റപ്പണികള്‍ ആരംഭിച്ചു കഴിഞ്ഞു.

Hot Topics

Related Articles