കോട്ടയം: രമേശ് ചെന്നിത്തല ഇടപെട്ടിട്ടും യുവനേതാവിന് സീറ്റ് ലഭിക്കാതെ വന്നതോടെ ചങ്ങനാശേരിയിൽ കോൺഗ്രസിൽ വിവാദം. ചങ്ങനാശേരിയിലെ യുവ കോൺഗ്രസ് നേതാവ് സോജി മാടപ്പള്ളിയ്ക്ക് സീറ്റ് നിഷേധിച്ചതാണ് വിവാദമായി മാറിയിരിക്കുന്നത്. സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് തെങ്ങണ ഡിവിഷനിൽ സോജി മാടപ്പള്ളി വിമത സ്ഥാനാർത്ഥിയായി പത്രിക സമർപ്പിച്ചേക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ.
ഐഎൻടിയുസി സംസ്ഥാന കമ്മിറ്റി അംഗവും കെ.പിസിസി ഇൻഡ്രസ്ട്രിയൽ സെൽ സംസ്ഥാന ട്രഷററും കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറിയുമാണ് സോജി. തെങ്ങണ ബ്ലോക്കിൽ മാടപ്പള്ളി ഡിവിഷനിൽ സോജിയെയാണ് രമേശ് ചെന്നിത്തല സ്ഥാനാർത്ഥിയായി നിർദേശിച്ചിരുന്നത്. പ്രാദേശിക നേതൃത്വവും സോജിയുടെ പേര് തന്നെയാണ് നിർദേശിച്ചിരുന്നത്. എന്നാൽ, ചങ്ങനാശേരിയിലെയും ജില്ലയിലെയും ചില നേതാക്കൾ ഇടപെട്ട് സോജിയുടെ പേര് വെട്ടിയതായാണ് കോൺഗ്രസിലെ ഐ ഗ്രൂപ്പ് വിഭാഗം ആരോപിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ, മുതിർന്ന കോൺഗ്രസ് നേതാക്കൾ ഇടപെട്ടിട്ട് പോലും ചങ്ങനാശേരിയിലെ ഐ ഗ്രൂപ്പിനെ സ്ഥാനാർത്ഥികളെ തഴയുന്ന നിലപാടാണ് കോൺഗ്രസ് നേതൃത്വം സ്വീകരിക്കുന്നതെന്നാണ് ആരോപണം ഉയരുന്നത്. ഈ സാഹചര്യത്തിൽ സോജി ബ്ലോക്ക് ഡിവിഷനിൽ സ്വതന്ത്ര്യ സ്ഥാനാർത്ഥിയായി മത്സരിച്ചേക്കുമെന്നും സൂചനയുണ്ട്.


