ഫോട്ടോ : രാഷ്ട്രീയ ജനതാദള്‍ ജില്ലാകമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന ഇലക്ഷന് കമ്മീഷന് ഓഫീസ് മാര്‍ച്ച് ആര്‍ജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറി യൂജിന്‍ മൊറേലി ഉദ്ഘാടനം ചെയ്യുന്നു. ജില്ലാ പ്രസിഡന്റ് സണ്ണി തോമസ് സമീപം.
കോട്ടയം: രാജ്യവ്യാപകമായി വോട്ടര്‍പട്ടിക തീവ്രപരിഷ്ക്കരണം നടത്തി അര്‍ഹരായ ലക്ഷക്കണക്കിനു വോട്ടര്‍മാരെ പുറം തള്ളാനുള്ള ബിജെപി സര്‍ക്കാരിന്റെ ഗൂഢനീക്കത്തില്‍ പ്രതിഷേധിച്ച് രാഷ്ട്രീയ ജനതാദള്‍ കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കളക്ട്രേറ്റിലുള്ള ഇലക്ഷന് കമ്മീഷന് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.
ആര്.ജെ.ഡി. സംസ്ഥാന ജനറല്‍ സെക്രട്ടറി യൂജിന്‍ മൊറേലി സമരം ഉദ്ഘാടനം ചെയ്തു.
വര്‍ഗ്ഗീയ വിദ്വേഷത്തിനും വിഭജനത്തിനും ഇടം കിട്ടാതായപ്പോള്‍ വോട്ടു കൊള്ളയിലൂടെ അധികാരം പിടിക്കാനാണ് ബിജെപി ബീഹാറില്‍ ശ്രമിക്കുന്നതെന്ന് യൂജിന്‍ മൊറേലി പറഞ്ഞു.
കേന്ദ്ര ഇലക്ഷന് കമ്മീഷന്റെ ഒത്താശയോടെ നടത്തുന്ന ജനാധിപത്യവിരുദ്ധമായ ഈ നീക്കത്തിന് ബീഹാര്‍ ജനത ശക്തമായ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ബീഹാറില്‍ നടത്തിയ തീവ്ര പരിഷ്കരണത്തിലൂടെ 65 ലക്ഷം പേര്‍ക്കാണ് വോട്ടവകാശം നഷ്ടമായത്. ഇതു സംബന്ധിച്ച് സുപ്രീംകോടതിയുടെ അന്തിമവിധി വരുന്നതിനു മുന്‍പ് എല്ലാ സംസ്ഥാനങ്ങളിലും ഇതു നടപ്പാക്കാനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് യൂജിന്‍ മൊറേലി പറഞ്ഞു.
ആര്.ജെ.ഡി ജില്ലാ പ്രസിഡന്റ് സണ്ണി തോമസ് അദ്ധ്യക്ഷനായി. സംസ്ഥാന കമ്മറ്റി അംഗം അഡ്വ. ബെന്നി കുര്യന്, പീറ്റര്‍ പന്തലാനി, റ്റി.എസ്. റഷീദ്, ജോസ് മടുക്കക്കുഴി, ജോണ്‍ മാത്യു മൂലയില്‍, ഓമന വിദ്യാധരന്, കെ.ഇ. ഷെരീഫ്, എ.വി. ജോര്‍ജുകുട്ടി, ബെന്നി സി ചീരഞ്ചിറ, രാജീവ് അലക്സാണ്ടര്‍, തോമസ് റ്റി ഈപ്പന്, കെ.ആര്. മനോജ്കുമാര്‍, ജോര്‍ജുകുട്ടി ഞള്ളാനി, എം.കെ. അനില്‍കുമാര്‍, ജോസി ജെയിംസ്, ബെന്നി വര്‍ഗ്ഗീസ്, ജിതിക ജോസഫ്, പ്രിന്‍സ് തോട്ടത്തില്‍, ഷിബു ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
കോട്ടയം ജില്ലാ ജനറല്‍ ആശുപത്രി പരിസരത്തുനിന്നും ആരംഭിച്ച പ്രകടനം ഇലക്ഷന് കമ്മീഷന് ഓഫീസ് സ്ഥിതി ചെയ്യുന്ന കളക്ട്രേറ്റില്‍ എത്തിയപ്പോള്‍ പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ കളക്ട്രേറ്റ് കവാടത്തില്‍ ധര്‍ണ്ണ നടത്തി.


