കോട്ടയം : റോട്ടറി ക്ലബ് ഓഫ് കോട്ടയം ഈസ്റ്റിന്റെ ഈ വർഷത്തെ വൊക്കേഷണൽ എക്സലൻസ് അവാർഡ് ഹോട്ടൽ ഐഡയിൽ നടന്ന ചടങ്ങിൽ പ്രശസ്ത സിനിമാ സംവിധായകൻ ജയരാജ് ജേതാക്കൾക്ക് വിതരണം ചെയ്തു.
തങ്ങളുടെ തൊഴിൽ മേഖലയിൽ ഉയർന്ന മൂല്യങ്ങളും മികവും പുലർത്തുന്ന വ്യക്തികൾക്ക് നൽകുന്ന ഈ അവാർഡിന് പ്രശസ്ത സിനിമാ നടൻ കോട്ടയം രമേഷ്, അർച്ചന വുമൺസ് സെന്ററിന്റെ ഡയറക്ടർ സിസ്റ്റർ ത്രേസ്സിയമ്മ മാത്യു, കേരള സംസ്ഥാനത്തിന്റെ 2026-ലെ തൊഴിൽശ്രേഷ്ഠ അവാർഡ് ജേതാവ് സി.ആർ. രവ്യ എന്നിവർ അർഹരായി.
പ്രസിഡന്റ് സി. തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ മുഖ്യാതിഥിയായ ജയരാജ് മുഖ്യപ്രഭാഷണം നടത്തി.
വിനോദ് ചേറിയൻ, മധു മോഹൻ, സിൽവിയ തോമസ്, സുനിൽ കെ. ജോർജ്, ബെറ്റ്സി തരുൺ , റേനു ജോസഫ് എന്നിവർ പ്രസംഗിച്ചു.
Advertisements













