കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ആർ പി എഫ് ഉദ്യോഗസ്ഥന് ക്രൂര മർദനം; അടിച്ചും കടിച്ചും പരിക്കേൽപ്പിച്ചു; റെയിൽവേ താത്കാലിക ജീവനക്കാരൻ പിടിയിൽ

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ആർ പി എഫ് ഉദ്യോഗസ്ഥന് ക്രൂര മർദനം. ആർപിഎഫ് ഉദ്യോഗസ്ഥനായ ശശീന്ദ്രനെ അടിച്ചും കടിച്ചും പരിക്കേൽപ്പിച്ചു. റെയിൽവേ താത്കാലിക ജീവനക്കാരനായ മമ്പറം സ്വദേശി ധനേഷ് പിടിയിലായിട്ടുണ്ട്. പ്രതി മദ്യ ലഹരിയിലായിരുന്നെവെന്നാണ് പൊലീസ് നൽകുന്ന സൂചന. 

Advertisements

പ്ലാറ്റ് ഫോമിൽ കിടന്നുറങ്ങുകയായിരുന്ന ഇയാളെ വിളിച്ചുണർത്തുന്നതിനിടെയാണ് ഉദ്യോ​ഗസ്ഥനെ മർദിച്ചതെന്നാണ് വിവരം. മർദനമേറ്റ ശശീന്ദ്രൻ ആശുപത്രിയിൽ ചികിത്സയിലാണ്. ഉപ്പള റെയിൽവെ ഗേറ്റ് കീപ്പർ ആണ് ധനേഷ്. മുൻ സൈനികൻ കൂടിയാണ് പ്രതി.

Hot Topics

Related Articles