കോട്ടയംശാന്തിഭവനിൽ സ്നേഹവിരുന്നുംവനിതാ ദിനാഘോഷവും സംഘടിപ്പിച്ചു

ഫോട്ടോ : കോട്ടയം ശാന്തിഭവനിൽ വച്ച് നടന്നവനിതാ ദിനാഘോഷവും സ്നേഹ വിരുന്നും കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ അശോക കുമാർ എസ് ഉദ്ഘാടനം ചെയ്യുന്നു

Advertisements

കോട്ടയം: അന്താരാഷ്ട്ര വനിതാ ദിനാചരണത്തിൻ്റെ ഭാഗമായി വനിതാ ദിനാഘോഷവും സ്നേഹവിരുന്നും കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മറ്റി സംഘടിപ്പിച്ചു. കോട്ടയം ശാന്തിഭവനിലെ മാതാപിതാക്കളോ ടൊപ്പം ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത് . ശാന്തിഭവനിലെ വൃദ്ധ മാതാപിതാക്കൾക്കായിഎക്സൈസ് സേനയിലെ വനിതാ ഉദ്യോഗസ്ഥർ കലാപരിപാടികൾ അവതരിപ്പിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എക്സൈസ് ഉദ്യോഗസ്ഥർ അണിനിരന്ന കരാക്കേ ഗാനമേളയും അവതരിപ്പിക്കപ്പെട്ടു . എക്സൈസ് ഉദ്യേഗസ്ഥരും ശാന്തിഭവനിലെ താമസ ക്കാരു മൊത്തൊരുമിച്ച് സ്നേഹ വിരുന്നിൽ പങ്കാളിയായി. ശാന്തിഭവനിലേയ്ക്ക് ബക്കറ്റുകളും കപ്പുകളും എക്സൈസ് സ്റ്റാഫ് അസോസിയേഷൻ വാങ്ങി നൽകി . കോട്ടയം ഡപ്യൂട്ടി എക്സൈസ് കമ്മീഷണർ അശോക കുമാർ എസ് പരിപാടി ഉദ്ഘാടനം ചെയ്തു. കെ .എസ് . ഇ. എസ് .എ ജില്ലാ പ്രസിഡൻ്റ് വിനീത വി നായർ അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടറി നിഫി ജേക്കബ് സ്വാഗതവും വനിത സിവിൽ എക്സൈസ് ഓഫീസർ അഞ്ചു പി എസ് നന്ദിയും പറഞ്ഞു. ജില്ലാ എക്സിക്യൂട്ടീവ് കമ്മറ്റിയംഗം അമ്പിളി കെ.ജി , വനിത സബ് കമ്മറ്റി കൺവീനർ ആര്യ പ്രകാശ് ജില്ലാ കമ്മറ്റിയംഗം ശ്രീജ മോഹൻ,എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കൃഷ്ണകുമാർ കെ.ആർ , ശാന്തിഭവൻ ട്രഷറർ ജോർജ് ജേക്കബ് എന്നിവർ പ്രസംഗിച്ചു.

വനിത സിവിൽ എക്സൈസ് ഓഫീസർ മാരായ വീണ,അഞ്ജലി കൃഷ്ണ എന്നിവരും പ്രിവൻ്റീവ് ഓഫീസർമാരായ ബിറ്റോ പി ജേക്കബ്, അനീഷ് രാജ് എന്നിവരും ഗാനമേളയിൽ പങ്കെടുത്തു.

Hot Topics

Related Articles