ജനപതിനിധി പുതുപ്പളളിയിലെ റബർ കർഷകരോട് നീതികാട്ടിയില്ല കെ എം രാധാകൃഷ്ണൻ

പുതുപ്പള്ളി: കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന റബർ കർഷകർക്കായി ശബ്ദമുയർത്താൻ പുതുപ്പള്ളിയിലെ ജനപ്രതിനിധിക്ക് കഴിഞ്ഞില്ലെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി കെ.എം രാധാകൃഷ്ണൻ.

Advertisements

നാമനിർദ്ദേശ പത്രിക സമർപ്പിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചെറുകിട – ഇടത്തര റബർ കർഷകർ തിങ്ങിപ്പാർക്കുന്ന പുതുപ്പള്ളിയിൽ, റബറിന്റെ വിലയിടിവ് കർഷകരുടെ സാമ്പത്തിക നട്ടെല്ലൊടിച്ചിരിക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾ കാരണം വില തകർന്നപ്പോൾ കർഷകർക്ക് വേണ്ടി ഒരക്ഷരം ഉരിയാടാൻ ഇവിടുത്തെ ജനപ്രതിനിധി തയ്യാറായില്ലെന്നും അദ്ദേഹം വിമർശിച്ചു.
റബർ ബോർഡിന്റെ ആസ്ഥാനം പുതുപ്പള്ളി മണ്ഡലത്തിലായിരുന്നിട്ടും, അത് ഉത്തരേന്ത്യയിലേക്ക് മാറ്റാനുള്ള കേന്ദ്ര നീക്കങ്ങൾക്കെതിരെ യാതൊരു പ്രതിഷേധവും നടത്താൻ യുഡിഎഫ് പ്രതിനിധിക്കോ കോൺഗ്രസ്സിനോ സാധിച്ചിട്ടില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കഴിഞ്ഞ രണ്ടു മൂന്നു വർഷമായി ഈ നീക്കം ശക്തമായി നടന്നിട്ടും ജനപ്രതിനിധി മൗനം തുടരുകയായിരുന്നു.
റബർ കർഷകർക്ക് ഏക ആശ്വാസം എൽഡിഎഫ് സർക്കാർ പ്രഖ്യാപിച്ച 200 രൂപയുടെ താങ്ങുവില മാത്രമാണെന്നും കെ.എം രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു. കർഷക വിരുദ്ധ നയങ്ങൾ പിന്തുടരുന്നവർക്കും കർഷകരുടെ പ്രശ്നങ്ങളിൽ മൗനം പാലിക്കുന്നവർക്കും പുതുപ്പള്ളിയിലെ ജനങ്ങൾ ഈ തെരഞ്ഞെടുപ്പിൽ ശക്തമായ മറുപടി നൽകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

Hot Topics

Related Articles