ശബരിമല സ്വർണക്കൊള്ള കേസ്: മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

പമ്പ:ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ അറസ്റ്റിന് ഹൈക്കോടതിയുടെ താൽക്കാലിക വിലക്ക് .ചൊവ്വാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടിട്ടുണ്ട്. ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷ ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ജയശ്രീ ഹൈക്കോടതിയെ സമീപിച്ചത്. ഇതേ ഉള്ളടക്കം തന്നെയുളള ജാമ്യാപേക്ഷ പത്തനംതിട്ട ജില്ലാ കോടതി ഇന്നലെ തള്ളിയിരുന്നു.

Advertisements

ശബരിമല ക്ഷേത്രത്തിലെ സ്വർണപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറാൻ നിർദ്ദേശിച്ചത് ജയശ്രീയാണെന്നത് അന്വേഷണത്തിന്റെ ഭാഗമായിരുന്നു.കേസിലുടനീളം കൂടുതൽ പേരെ ചോദ്യം ചെയ്യാനും അറസ്റ്റ് നടപടികൾക്ക് തയ്യാറെടുക്കാനുമാണ് അന്വേഷണം പുരോഗമിക്കുന്നത്. ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് എ. പത്മകുമാറിനെ ഉടൻ ചോദ്യം ചെയ്യുമെന്ന് പ്രത്യേക അന്വേഷണ സംഘം അറിയിച്ചു. ബന്ധുവിന്റെ മരണത്തെ തുടർന്ന് രണ്ട് ദിവസത്തെ സമയം ആവശ്യപ്പെട്ടിരുന്ന പത്മകുമാർ ഇപ്പോള്‍ ചോദ്യം ചെയ്യലിന് ഹാജരാകുമെന്നാണ് സൂചന.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്വർണം ‘ചെമ്പ്’ ആയി രേഖപ്പെടുത്തിയ നടപടിയിൽ അന്നത്തെ ബോർഡ് അംഗങ്ങൾക്കും വിവരം ഉണ്ടായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. പത്മകുമാറിന്റെ പങ്ക് സ്ഥിരീകരിക്കുകയാണെങ്കിൽ അറസ്റ്റ് നടപടിയിലേക്ക് നീങ്ങാനാണ് എസ്‌ഐടി തീരുമാനം.കൂടാതെ, ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും കമ്മീഷണറുമായ എൻ. വാസുവിനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യാനും അന്വേഷണസംഘം ഒരുങ്ങുന്നു. വാസുവിനെ ചോദ്യം ചെയ്യുന്നത് കേസിലെ കൂടുതൽ തെളിവുകളും ബന്ധങ്ങളുമെല്ലാം വ്യക്തമാക്കാൻ സഹായിക്കുമെന്ന് എസ്‌ഐടി വിലയിരുത്തുന്നു.

Hot Topics

Related Articles