“പുതിയ തലമുറയെ കാത്തിരിക്കുന്നത് അവസരങ്ങളുടെ ലോകം” : അരുണ സുന്ദരരാജൻ

കോട്ടയം: ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സാമ്പത്തികശക്തിയായ ഇന്ത്യയിലെ യുവാക്കളെ കാത്തിരിക്കുന്നത് വലിയ അവസരങ്ങളുടെ ലോകമെന്ന് ഇന്ത്യയുടെ ടെലികമ്മ്യൂണിക്കേഷൻ രംഗത്ത് മായാത്ത മുദ്ര പതിപ്പിച്ച മുൻ കേന്ദ്ര ടെലികോം സെക്രട്ടറിയും ടെലികോം കമ്മീഷൻ ചെയർമാനുമായിരുന്ന അരുണ സുന്ദരരാജൻ (ഐഎഎസ്). കേരളത്തിലെ ആദ്യത്തെ സ്വകാര്യ ഓട്ടോണോമസ് എഞ്ചിനീയറിംഗ് കോളേജുകളിൽ ഒന്നായ സെയിൻ്റ്ഗിറ്റ്സ്  കോളേജ് ഓഫ് എഞ്ചിനീറിംഗിൽ നിന്നും ബാച്ചിലർ ഡിഗ്രി പൂർത്തിയാക്കിയ ആദ്യ ബാച്ചിന്റെയും മാസ്റ്റർ ബിരുദങ്ങൾ പൂർത്തിയാക്കിയ മൂന്നാമത് ബാച്ചിന്റെയും കോൺവൊക്കേഷൻ  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.  

Advertisements

അവസരങ്ങൾ ഉപയോഗിക്കുന്നതിനൊപ്പം രാഷ്ട്രനിർമ്മാണത്തിൽ പങ്കുചേരുവാനും യുവാക്കൾ തയ്യാറാകണമെന്ന് അവർ ഓർമ്മിപ്പിച്ചു. ഏതു പ്രതികൂല പരിസ്ഥിതിയിൽ നിന്നും ഉയരാൻ പരിശ്രമത്തിലൂടെ സാധിക്കുമെന്നതിന്റെ തെളിവാണ് എ.പി.ജെ അബ്ദുൾകലാമിന്റെ ജീവിതം. സ്വന്തം പ്രൊഫെഷനിലൂടെ മറ്റുള്ളവരുടെ ജീവിതത്തിൽ മാറ്റങ്ങൾ വരുത്തുവാൻ സാധിക്കുമ്പോഴാണ് ജീവിതത്തിൽ അർത്ഥമുണ്ടാകുക. അതിനായി   സഹപാഠികളോടും അദ്ധ്യാപകരോടും മാതൃകലാലയവുമായും മൂല്യവത്തായ ബന്ധങ്ങൾ കാത്തുസൂക്ഷിക്കുവാൻ ബിരുദധാരികൾക്ക് കഴിയണമെന്നും അവർ കൂട്ടിച്ചേർത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സെയിൻ്റ്ഗിറ്റ്സ് എഞ്ചിനീയറിംഗ് കോളേജിലെ  ബി. ടെക്, എം.ടെക്, എം.ബി.എ, എം.സി.എ  ബാച്ചുകളിലെ വിദ്യാർത്ഥികളാണ്  കോൺവൊക്കേഷൻ ചടങ്ങിൽ പങ്കെടുത്തത്.  സെയിൻ്റ്ഗിറ്റ്സ്  ഡയറക്ടർ തോമസ് ടി  ജോൺ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സെയിൻ്റ് ഗിറ്റ്സ് എഞ്ചിനീയറിംഗ് കോളേജ്  പ്രിൻസിപ്പൽ ഡോ. സുധ ടി, എക്സിക്യൂട്ടീവ് ചെയർമാൻ പുന്നൂസ് ജോർജ്, എം.സി.എ ഡയറക്ടർ  മിനി പുന്നൂസ്, ചീഫ് ഡിജിറ്റൽ ഓഫീസർ ഡോ. നവീൻ ജോൺ പുന്നൂസ്, ഗവേണിംഗ് ബോർഡ് പ്രതിനിധി റോഷൻ ജോൺ ജോസഫ്, അസോസിയേറ്റ് ഡയറക്ടർ ഡോ. റീബു സക്കറിയ, വൈസ് പ്രിൻസിപ്പാൾ ഡോ. റോജി ജോർജ് ,കൺട്രോളർ ഓഫ് എക്സാമിനേഷൻസ് ഡോ.റിബോയ് ചെറിയാൻ, അസോസിയേറ്റ്‌ ഡീൻ (മാനേജ്മെന്റ്) ഡോ. ജോസ് ജോയി തോപ്പൻ, ഡീൻ (റിസർച്ച് ) ഡോ. എം.ഡി മാത്യു,  ഡീൻ (അക്കാഡമിക്സ്) ഡോ. സൂസൻ ജോർജ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

കോളേജ് ടോപ്പർ അവാർഡ് നേടിയ മഹിമ മറിയം മനോജിനേയും വിവിധ ഡിപ്പാർട്മെന്റുകളിൽ ബെസ്റ്റ് ഔട്ട്ഗോയിംഗ് അവാർഡ് നേടിയ ധന്യശ്രീ എം,അലീന മറിയം ജേക്കബ്, പ്രിസ്‌ലി മറിയം ജേക്കബ്, ഹിഷാം അബ്ദുൾ സലാം, ആനന്ദ് അജിത്കുമാർ, റോസ്മേരി ദേവസ്യ, ഗിരീഷ് സുരേഷ് എന്നിവരെയും ചടങ്ങിൽ  ആദരിച്ചു.

Hot Topics

Related Articles