എസ്. എൻ. ഡി. പി. യോഗം ശാഖാ നമ്പർ. 2052 ആർ ശങ്കർ മെമ്മോറിയൽ ആനിക്കാട് വെസ്റ്റ് ശാഖയുടെ ഗോൾഡൻ ജൂബിലി ആഘോഷവും 7-ാമത് പ്രതിഷ്ഠാ വാർഷികവും നടത്തി

കോട്ടയം : എസ്. എൻ. ഡി. പി. യോഗം ശാഖാ നമ്പർ. 2052 ആർ ശങ്കർ മെമ്മോറിയൽ ആനിക്കാട് വെസ്റ്റ് ശാഖയുടെ ഗോൾഡൻ ജൂബിലി ആഘോഷവും 7-ാമത് പ്രതിഷ്ഠാ വാർഷികവും വിവിധ പരിപാടികളൊടെ നടന്നു. ഒരു വർഷം നീണ്ടു നിൽക്കുന്ന ഗോൾഡൻ ജൂബിലി ആഘോഷം ശാഖാ പ്രസിഡണ്ട് പി.എസ്. വിനോദിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ എം. എൽ. എ. ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. യോഗം ഡയറക്ടർ ബോർഡംഗം അഡ്വ. ശാന്താറാം റോയി തോളൂർ മുഖ്യപ്രഭാഷണവും മുൻകാല ഭാരവാഹികളെ ആദരിക്കുകയും ചെയ്തു.

Advertisements

പള്ളിക്കത്തോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്നൻ വെള്ളാപ്പള്ളി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജിജി അഞ്ചാനി, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ സതീഷ് ചന്ദ്രൻ, ബാബുമോൻ സി., അമ്പിളി മധു, കിഴക്കൻ മേഖലാ ചെയർമാൻ പി.സി. സാബു, ശാഖാ സെക്രട്ടറി വി.റ്റി. ബോബി യൂണിയൻ കമ്മിറ്റിയംഗം പി.വി. വിനോദ് എന്നിവർ പ്രസംഗിച്ചു.
രണ്ടാം ദിവസം നടന്ന ആർ. ശങ്കർ അനുസ്മരണം മുഖ്യപ്രഭാഷണം സജീഷ് കുമാർ മണലേൽ നിർവ്വഹിച്ചു.
മൂന്നാംദിവസം നടന്ന പ്രതിഷ്ഠാദിന സമ്മേളനത്തിൽ സന്ധ്യാ വിജികുമാർ പ്രതിഷ്ഠാ സന്ദേശം നൽകി.
വിവിധ ആത്മീയ ചടങ്ങുകൾക്കും ക്ഷേത്ര പൂജകൾക്കും ശതകലശ പുജയ്ക്കും രഞ്ജിത്ത് ശാന്തി മീനടം നേത്യത്വം നൽകി.
ആഘോഷപരിപാടികളുടെ ഭാഗമായി അഞ്ചാനി സിനിമാസ് അവതരിപ്പിച്ച ഗാനമേള, ആലപ്പുഴ കല്യാൺ സൂപ്പർ ബീറ്റ്സ് അവതരിപ്പിച്ച ഗാനമേള, മണലുങ്കൽ ശ്രീഭദ്രാ, പള്ളിക്കത്തോട് വിസ്മയാ എന്നിവർ അവതരിപ്പിച്ച കൈക്കൊട്ടികളികൾ അരവിന്ദാ കലാപിoത്തിലെ കുട്ടികൾ അവതരിപ്പിച്ച വയലിൻ ഫ്യുഷൻ, വിവിധ കുടുംബയോഗങ്ങളിൽ നിന്നും വർണ്ണാഭമായ താലപ്പൊലി ഘോഷയാത്ര എന്നിവയും നടന്നു.

Hot Topics

Related Articles