ഫോട്ടോ:72ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിൻ്റെ ഭാഗമായി വൈക്കം സീതാറാം ഓഡിറ്റോറിയത്തിൽ നടന്ന വൈ ക്കം താലൂക്ക് തല സമ്മേളനം കോട്ടയം ഓഡിറ്റ് ജോയിൻ്റ് ഡയറക്ടർ ജയമ്മപോൾ ഉദ്ഘാടനം ചെയ്യുന്നു
വൈക്കം:72ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിൻ്റെ ഭാഗമായി വൈക്കം താലൂക്ക് തല സമ്മേളനം നടത്തി. വൈക്കം സീതാറാം ഓഡിറ്റോറിയത്തിൽ വൈക്കം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ടി.സി. വിനോദിൻ്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനം കോട്ടയം ഓഡിറ്റ് ജോയിൻ്റ് ഡയറക്ടർ ജയമ്മപോൾ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ മികച്ച സഹകാരിക്കുള്ള പുരസ്കാരം ഐ എൻ ടി യു സി സംസ്ഥാന പ്രസിഡൻ്റുകൂടിയായ ആർ.ചന്ദ്രശേഖരന് കോട്ടയം ഓഡിറ്റ് ജോയിൻ്റ് ഡയറക്ടർ ജയമ്മപോൾ സമ്മാനിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മികച്ച പ്രവർത്തനം കാഴ്ചവച്ച കടുത്തുരുത്തി റീജണൽ സർവീസ് സഹകരണ ബാങ്ക്, ഞീഴൂർ സർവീസ് സഹകരണ ബാങ്ക്, വടകര സർവീസ് സഹകരണ ബാങ്ക്, കൊതവറ സർവീസ് സഹകരണ ബാങ്ക്, തോട്ടകം സർവീസ് സഹകരണ ബാങ്ക് തുടങ്ങിയവയ്ക്കും കോട്ടയം ഓഡിറ്റ് ജോയിൻ്റ് ഡയറക്ടർ ജയമ്മപോൾ പുരസ്കാരം നൽകി. വി.ബി.വിനോദ് കുമാർ, അക്കരപ്പാടംശശി, പി.വി.ഹരിക്കുട്ടൻ, എം.ഡി.ബാബുരാജ്, പി.എസ്. മുരളീധരൻ, അസിസ്റ്റൻ്റ് രജിസ്ട്രാർ സി.ആർ.മിനി,സജിൽ കുര്യാക്കോസ് തുടങ്ങിയവർ പ്രസംഗിച്ചു. സഹകരണ സ്ഥാപനങ്ങളിലെ ഭരണസമിതി അംഗങ്ങളും ജീവനക്കാരും സംബന്ധിച്ചു.
വൈക്കം താലൂക്കിലെ ക്ലാസ്സ് വൺ വിഭാഗത്തിൽ ഏറ്റവും മികച്ച ബാങ്കിനുള്ള പുരസ്കാരം തുടർച്ചയായി 4-ാം തവണയും തോട്ടകം സർവ്വീസ് സഹകരണ ബാങ്കിന് 72-ാം മത് വൈക്കം താലൂക്കുതല സഹകരണ വാരാഘോ ഷ സമ്മേളനത്തിൽ വച്ച് ബാങ്ക് പ്രസിഡൻ്റ് ബോബി എം.ആർ സെക്രട്ടറി കെ.കെ ഷിജു എന്നിവർ ചേർന്ന് സഹകരണ സംഘം ജോയിൻ്റ് ഡയറക്ടർ ജയമ്മ പോളിൽ നിന്ന് ഏറ്റുവാങ്ങി ചടങ്ങിൽ ബാങ്ക് വൈസ് പ്രസിഡൻ്റ് വി.എൻ. ഹരിയപ്പൻ ഭരണ സമതിയംഗങ്ങളായ എം.ഡി ബാബുരാജ് ജോളി കെ വർഗ്ഗീസ് പി.എസ് മുരളീധരൻ കെ.പി നടരാജൻ എം.ജെ കൃഷ്ണകുമാർ സുശീല രാധാകുമാരി രമ്യ അജിമോൻ ജീവനക്കാരായകെ.വി. ജോസ് രശ്മി എന്നിവർ സംബന്ധിച്ചു


