ഫോട്ടോ:വടയാർ ഉണ്ണിമിശിഹാ പള്ളിയിലെ തിരുനാളിനോടനുബന്ധിച്ച് വടയാർ ചക്കാല ജംഗ്ഷനിലേക്ക് നടത്തിയ തിരുനാൾ പ്രദക്ഷിണം
വടയാർ : ഉണ്ണിമിശിഹാ പള്ളിയിലെ തിരുനാൾ ഭക്തിസാന്ദ്രമായി . തിരുനാൾ ദിനമായ ഇന്നലെ രാവിലെ നടന്ന വിശുദ്ധകുർബാനക്ക് ഫാ.അഖിൽ അപ്പാടൻ മുഖ്യകാർമികത്വം വഹിച്ചു. ഫാ. ജിസൻ പോൾ വെങ്ങാശേരി തിരുനാൾ സന്ദേശം നൽകി. തുടർന്ന് ചക്കാല ജംഗ്ഷനിലേക്ക് നടത്തിയ പ്രദക്ഷിണത്തിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. മുത്തുക്കുടകളും വാദ്യഘോഷവും പ്രദക്ഷിണത്തിന് മിഴിവേകി. ഇന്ന്
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മരിച്ചവരുടെ ഓർമദിനം. രാവിലെ 6.30 വിശുദ്ധ കുർബാന വികാരി ഫാ. സെബാസ്റ്റ്യൻ ചണ്ണാപ്പള്ളി കാർമികത്വം വഹിക്കും.തിരുനാൾ പരിപാടികൾക്ക് വികാരി ഫാ. സെബാസ്റ്റ്യൻ ചണ്ണാപ്പള്ളി, കൈക്കാരന്മാരായ സേവ്യർ തയ്യിൽ, ജോസഫ് തോട്ടപ്പള്ളി, തിരുനാൾ പ്രസുദേന്തിമാരായ മാർട്ടിൻ ജോർജ് പാലാക്കാരൻ, ജോർജ് ജോൺ ചോലങ്കേരിൽ, ഫാമിലി യൂണീറ്റ് വൈസ് ചെയർമാൻ ജോസ് മാത്യു ചെറുതോട്ടുപുറം തുടങ്ങിയവർ നേതൃത്വം നൽകി.


