കോട്ടയം: 2025 2030 തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിനോടു അനുബന്ധിച്ചു എസ്.ഡി.പി.ഐ കോട്ടയം നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു. പ്രസ്തുത തിരഞ്ഞെടുപ്പിൽ ഷെഫീഖ് റസാക് മുണ്ടകം ചെയർമാനായും അബ്ദുൽ റഹീം സംക്രാന്തി കൺവീനറായും അനസ് കെ എ മുണ്ടകം, സിദ്ധീഖ് അറുപുഴ തുടങ്ങി ഒൻപതഅംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.
നിലവിൽ വിവേചന മില്ലാത്ത വികസനവും, ജനപക്ഷ സമീപനങ്ങളും അഴിമതി രഹിത രാഷ്ട്രീയവും ഉയർത്തി പിടിക്കുന്ന എസ്.ഡി.പി.ഐക്ക് ജനങ്ങളുടെ ഇടയിൽ വമ്പിച്ച സ്വീകാര്യതയും പിന്തുണയും വർദ്ധിച്ചിട്ടുണ്ടെന്നും.കോട്ടയം നഗരസഭയിൽ 10 വാർഡുകളിൽ എസ്.ഡി.പി.ഐ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും കണ്ണട ചിഹ്നത്തിൽ മത്സരിക്കുന്ന പാർട്ടിയുടെ സാരഥികളെ വിജയിപ്പിച്ചു നാടിനും ജനങ്ങൾക്കും ഉപകാരം ഉണ്ടാകുന്ന രാഷ്ട്രീയ സംസ്കാരത്തെ പിന്തുണക്കണമെന്നും ഷഫീഖ് റസാഖ് പറഞ്ഞു. തിരഞ്ഞെടുത്ത ഇലക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉള്ള ഇലക്ഷൻ പ്രവർത്തനങ്ങൾക്ക് തുടക്കമായിട്ടുണ്ട് എന്നും ഇലക്ഷൻ കമ്മിറ്റി കൺവീനർ അബ്ദുൽ റഹീം സംക്രാന്തി അറിയിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പ് : എസ്.ഡി.പി.ഐ കോട്ടയം നഗരസഭയിൽ 10 സീറ്റിൽ മത്സരിക്കും; നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു

Advertisements

